കേരള മഹിളാ സംഘം കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു. തികച്ചും മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവും കർഷക തൊഴിലാളി വിരുദ്ധവുമാണ് പുതിയ കേന്ദ്ര ബഡ്ജറ്റെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ പി വസന്തം ആഹ്വാനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പുതിയ കേന്ദ്ര ബജറ്റ് കോർപ്പറേറ്റുകൾക്കും 8 കോടിയോളം വരുന്ന മദ്ധ്യവർഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും വികസനലക്ഷ്യമല്ല രാഷ്ട്രീയ ലക്ഷ്യമാണ് പുതിയ ബഡ്ജറ്റ് മുന്നോട്ടു വെക്കുന്നതെന്നും അവർ കുട്ടിച്ചേർത്തു. ബഡ്ജറ്റിൻ്റെ കോപ്പി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. വിജയഭാരതി ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. കെ.എം ശോഭ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പത്മിനി ചാത്തോത്ത്, ഷീല അജിത്, ആശ മധുപാൽ, ദിവ്യ ശെൽവരാജ്, റസിയ ഫൈസൽ, ദിപിഷ, കാർത്യായനി എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ