ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പ് വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി:ഹജ്ജ് മുസ്‌ലിംകൾക്ക് മാത്രമുള്ളതാണെങ്കിലും ഹജ്ജിൻ്റെ സന്ദേശം മാനവികതയും ഭൂമിയിലുള്ള ജീവജാലങ്ങളോട് കരുണ കാണിക്കലുമാണെന്ന് ഹജ്ജ് ട്രെയ്നർ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി പറഞ്ഞു. മറീന ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹജ്ജിനെത്തുന്നവരിൽ രാജാവെന്നോ പ്രജയെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാവരും ഒരേ വേഷവും മന്ത്രവുമാണ് ഉരുവിടുന്നത്. മനുഷ്യർക്കിടയിൽ വിശ്വാസിയോടും അവിശ്വാസിയോടും സ്നേഹവും ബഹുമാനവും, ഭൂമിയിലുള്ള ജീവജാലങ്ങളോട് കാരുണ്യം ചെയ്യുവാനുമാണ് പ്രവാചകൻ വിടവാങ്ങൽ ഹജ്ജിൽ പഠിപ്പിച്ചത്. അന്യൻ്റെ രക്തവും അഭിമാനവും സംരക്ഷിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. അദ്ദേഹം തുടർന്നു. സെക്രട്ടറി ഒ. റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി അബൂബക്കർ മാസ്റ്റർ സ്വാഗതവും മുനിസ് അൻസാരി നന്ദിയും പറഞ്ഞു.
Latest from Local News
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.







