കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. നാല് മുതല്‍ ഏഴാം തിയ്യതി വരെ പ്രത്യേക പൂജകള്‍, നാമജപം എന്നിവ ഉണ്ടാകും. ഏഴിന് രാത്രി കൈകൊട്ടിക്കളി. എട്ടിന് രാവിലെ വിരുന്നു പുറപ്പാടും കാവു തീണ്ടലും, ഇളനീര്‍കുല വരവ്, വൈകീട്ട് കാവുണര്‍ത്തല്‍, ഗുരുക്കളുടെ തിറ. ഒമ്പതിന് ഉച്ചയ്ക്ക് ശേഷം പൂത്താലപ്പൊലി, പൂക്കുട്ടിച്ചാത്തന്‍ തിറ. രാത്രി ഏഴിന് നാന്തകത്തോട് കൂടിയ മുടി എഴുന്നള്ളത്തവും ഭഗവതി തിറയും അരിത്താലപ്പൊലിയും. പാണ്ടി മേളത്തിന് വെളിയണ്ണൂര്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് തിറകള്‍.10ന് രാവിലെ വലിയ വട്ടളം ഗുരുതിയോടെ ഉത്സവം സമാപിക്കും. മാര്‍ച്ച് ഒമ്പതിന് പ്രതിഷ്ഠാദിന മഹോത്സവത്തിന് തന്ത്രി അണ്ടലാടി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും.
ക്ഷേത്ര ഭരണസമിതി ഭാരവാഹികളായി കെ.ടി.നാരായണി (പ്രസി),യു.രാജീവന്‍,സി.കെ.റീന(വൈസ് പ്രസി), എം.കെ.ബബിത(സെക്ര), ടി.പി.മധു, വല്ലി (ജോ.സെക്ര), സി.കെ.കമല (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. കോടതി ഉത്തരവിലൂടെയാണ് കമ്മിറ്റിയുടെ അവകാശികളായ ഊരാളന്മാരും കുടുംബാംഗങ്ങളും സ്വസമുദായത്തിലെ മറ്റ് അംഗങ്ങളും ക്ഷേത്ര ഭരണം നേടിയെടുത്തതെന്ന് പ്രസിഡന്റ് കെ.ടി.നാരായണിയും സെക്രട്ടറി എം.കെ.ബബിതയും പത്രസമ്മേളനത്തില്‍ അറിയിച്ചു.