കൊയിലാണ്ടി: സി.പി.എം മുൻ നടേരി ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി നേതാവുമായിരുന്ന അണേല ആശാരിക്കണ്ടി എ.കെ. ബാലൻ (69) അന്തരിച്ചു. കർഷകതൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡണ്ടായിരുന്നു. സി.പി.എം നടേരി
ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. പാലിയേറ്റീവ് രംഗത്തെ പ്രധാന പ്രവർത്തകനാണ്.സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് അണേല വായനശാലക്ക് സമീപം വീട്ടുവളപ്പിൽ. ഭാര്യ: കമല. മക്കൾ: ബിജിലേഷ്, ബിനില. മരുമകൻ: സന്തോഷ് (പൂക്കാട്).
