കടിയങ്ങാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ വീടിന്റെ താക്കോൽ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളിൽ നിന്നും കടിയങ്ങാട് ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി. പി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗിന് ഏറെ കാലം നേതൃത്വo നൽകിയ സി കെ കുഞ്ഞിമൊയ്തീൻ മൗലവി, മാകൂൽ മൊയ്തീൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.
ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്,ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂർ, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ കെ മുനീർ, സി എച്ച് ഇബ്രാഹീം കുട്ടി, കല്ലൂർ മുഹമ്മദലി, മൂസ കോതമ്പ്ര, പി ടി അഷ്‌റഫ്, ആനേരി നസീർ, അസീസ് നരിക്കലക്കണ്ടി, എ പി അബ്ദു റഹ്മാൻ, പാളയാട്ട് ബഷീർ, അസീസ് ഫൈസി, ഇബ്രാഹിം പുതുശ്ശേരി, ശിഹാബ് കന്നാട്ടി, കെ ടി അബ്ദുൽ ലത്തീഫ്, കെ എം ഇസ്മായിൽ,അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ, പി കെ ഇബ്രാഹിം മാസ്റ്റർ, കരുകുളത്തിൽ മുഹമ്മദ്, സി കെ മുഹമ്മദ്, ഇല്ലത്ത് കുഞ്ഞമ്മദ്, അലി നാറാണത്ത്, ഫൈസൽ കടിയങ്ങാട്, സവാദ് തെരുവത്ത്, ഹമീദ് സി എം, സജീർ വണ്ണാൻ കണ്ടി, ആഷിക്, പുല്ലിയോട്ട്, സൗഫി താഴെകണ്ടി, സഫിയ പി, മുബശ്ശിറ കെ എന്നിവർ സംസാരിച്ചു.