52 വര്‍ഷങ്ങള്‍ക്കു ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡബിള്‍ മെയിന്‍ (ഹിസ്റ്ററി-എക്കണോമിക്‌സ്) ഒരുമിച്ചു പഠിച്ച വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

1970-73 കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡബിള്‍ മെയിന്‍ (ഹിസ്റ്ററി-എക്കണോമിക്‌സ്) ഒരുമിച്ചു പഠിച്ച വിദ്യാര്‍ത്ഥികള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടി. അന്നത്തെ വിദ്യാര്‍ത്ഥികളുടെ അധ്യാപകനായിരുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി പ്രൊഫ. എം.പി.ശ്രീധരന്റെ മകന്‍ ഡോ. എം.സി.വസിഷ്ഠ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീ. ചെക്കുട്ടി സ്വാഗതം ആശംസിച്ചു. ശ്രീ. ഹംസ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. എടത്തൊടി രാധാകൃഷ്ണന്‍, ശ്രീ. ജയകൃഷ്ണന്‍, ശ്രീമതി ലിന്‍ഡ സോളമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.