കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടില്‍ സ്വിഗ്ഗി തൊഴിലാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തി. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴിയില്‍ വീണാതാകാമെന്നാണ് നിഗമനം. എലത്തൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്.
തിങ്കളാഴ്‌ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടിൽ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാൾ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.
ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ് കുഴിക്ക് ചുറ്റുമുള്ളത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്ത ഇടമായതിനാല്‍ ഇവിടെ അപകടം സ്ഥിരം സംഭവമായി മാറിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.