മേപ്പയ്യൂർ ഫെസ്റ്റ് 25 ന് വർണ്ണാഭമായ തുടക്കം

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ജനകീയ സാംസ്കാരിക ഉത്സവം മേപ്പയ്യൂർ ഫെസ്റ്റ് 25 ന് തുടക്കമായി. പട്ടിക ജാതി- പട്ടിക വർഗ – പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൻ്റെ മഹത്തായ പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിലും ജനകീയ ഉത്സവങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലയാള നാടിൻ്റെ മതസാഹോദര്യത്തിനും മാനവികതയും ഉയർത്തുന്നതിൽ കല സാംസ്കാരിക പരിപാടികൾ വലിയ സംഭാവനയാണ് നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ അധ്യക്ഷനായി.

കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് അസി. ഡയരക്ടർ രാജേഷ് അരിയിൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ല സെക്രട്ടറി എൻ. പി. ബാബു, എ.സി അനൂപ്, പി. പ്രസന്ന, എ.പി. രമ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, റാബിയ എടത്തികണ്ടി, ശ്രീനിലയം വിജയൻ, എൻ.കെ. രാധ , കെ. കുഞ്ഞിരാമൻ, പി.പി. രാധാകൃഷ്ണൻ, പി.കെ. റീന, കെ.പി. അനിൽ കുമാർ, എം. കുഞ്ഞമ്മദ്, ഇ. അശോകൻ, കെ.എം.എ. അസീസ്, നിഷാദ് പൊന്നങ്കണ്ടി, കൊളക്കണ്ടി ബാബു, മധു പുഴയരികത്ത്, പി.കെ.എം. ബാലകൃഷ്ണൻ, ടി.ടി. കുഞ്ഞമ്മദ്, എൻ.പി. ശോഭ എന്നിവർ സംസാരിച്ചു.

വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും നേതൃത്വം നൽകി. നിശ്ചല ദൃശ്യങ്ങൾ, പഞ്ചവാദ്യം, കോൽക്കളി, ഒപ്പന, ബാൻ്റ് മേളം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ 17 വാർഡുകളിൽ നിന്നുള്ള ബാനറുകൾക്ക് പിന്നാലെ ആയിരങ്ങൾ അണിനിരന്നു. ആരോഗ്യ പ്രവർത്തകർ, ഖാദി തൊഴിലാളികൾ, ഹരിത കർമസേന, കാർഷിക കർമസേന, അങ്കണവാടി പ്രവർത്തകർ ലോഷയാത്രയാൻ അണിനിരന്നു.

Leave a Reply

Your email address will not be published.

Previous Story

52 വര്‍ഷങ്ങള്‍ക്കു ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡബിള്‍ മെയിന്‍ (ഹിസ്റ്ററി-എക്കണോമിക്‌സ്) ഒരുമിച്ചു പഠിച്ച വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

Next Story

34ാമത് നേഴ്സറി കലോത്സവം പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

Latest from Local News

കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടില്‍  സ്വിഗ്ഗി തൊഴിലാളിയായ യുവാവ്  മരിച്ച നിലയില്‍

കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടില്‍  സ്വിഗ്ഗി തൊഴിലാളിയായ യുവാവിനെ  മരിച്ച നിലയില്‍ കണ്ടത്തി. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍

കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  നെല്ല്യാടി പുഴ ശുചീകരിച്ചു

കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  നെല്ല്യാടി പുഴ ശുചീകരിച്ചു. കൊയിലാണ്ടി നഗരസഭ  ജൈവ വൈവിധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴയാണ്

നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കാരണവര്‍ കെ.കെ.രാഘവന്‍, മേല്‍ശാന്തി സുരേന്ദ്രന്‍ കൂമുള്ളി, വി.പി.വിനോദ്കുമാര്‍, സി.പി.ശ്രീശന്‍,

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സൂചന

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സൂചന. കൊല്ലം ചെങ്ങോട്ടുകാവിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ആറ് വരി

ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പ്  വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ് ഉദ്ഘാടനം ചെയ്തു.