വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കേരളത്തില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് നാളെ തിരികെ പോകാനിരിക്കെയാണ് മുഹമ്മദ് ആരീഫ് കൊലപാതകം നടത്തിയത്. അടുത്തകാലം വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് താൻ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ പ്രകോപിതനായ പ്രതി മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത വെള്ളമുണ്ട പൊലീസ് ആരിഫിനെയും ഭാര്യയേയും ചോദ്യം ചെയ്യുകയാണ്.