കൊയിലാണ്ടി: വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസാധ്യാപകർക്കുള്ള മൂന്നാംഘട്ട ജില്ലാതല പരിശീലനം കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സമാപിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി ട്രെയ്നിംഗ് കേമ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ അധ്യാപകരും ഉത്തരാവാദിത്ത നിർവ്വഹണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒരധ്യാപകൻ എന്നും ഒരു വിദ്യാർത്ഥിയായിരിക്കണം. അറിവുകൾ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കണം. അദ്ദേഹം തുടർന്നു. വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ അബ്ദുൽ നാസർ മദനി, മുഹമ്മദ് സൈഫുല്ല അൽ ഹികമി, ടി.എൻ. ഷക്കീർ സലഫി, സയ്യിദ് വിജ്ദാൻ അൽഹികമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കെ. അബ്ദുൽ നാസർ സ്വാഗതവും ടി.പി നസീർ നന്ദിയും പറഞ്ഞു.
Latest from Local News
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം