വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പോലീസ്, റോട്ടറി ക്ലബ്ബ് എന്നിവ സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിച്ചു. ‘റോഡിലെ സുരക്ഷ, ജീവൻ രക്ഷ’ എന്ന സന്ദേശവുമായി കോഴിക്കോട് ആർടിഒ യുടെയും എൻഫോഴ്സ്മെന്റ് ആർടിഒയുടെയും നേതൃത്വത്തിൽ ജില്ലയിൽ ഒരു മാസമായി നടക്കുന്ന വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ സമാപനം കൂടിയായി പരിപാടി.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ശനിയാഴ്ച രാവിലെ 6.30 ന് ആരംഭിച്ച മാരത്തൺ കോഴിക്കോട് ബീച്ചില്‍ സമാപിച്ചു. സമാപനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാഹനം ഓടിക്കുമ്പോൾ അതിവേഗത്തിൽ കുതിക്കാൻ ആവേശം തോന്നുമ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിട്ടുള്ളവരെ ഓർക്കണമെന്ന് മേയർ ഓർമിപ്പിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ഐജി രാജ്പാൽ മീണ മുഖ്യപ്രഭാഷണം നടത്തി. സിനിമ താരങ്ങളായ ആസിഫ് അലി, അപർണ ഗോപിനാഥ്, സംവിധായകൻ ജീത്തു ജോസഫ് എന്നിവർ മുഖ്യതിഥികളായി. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സി വി എം ഷെരീഫ് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, സേതു ശിവശങ്കർ, സക്കീർ ഹുസൈൻ മുല്ലവീട്ടിൽ, പ്രജിത്ത് ജയപാൽ എന്നിവർ സംസാരിച്ചു. കോഴിക്കോട് ആർടിഒ പി എ നസീർ സ്വാഗതവും ഡിസിപി അരുണ്‍ കെ പവിത്രന്‍ നന്ദിയും പറഞ്ഞു.