കോഴിക്കോട്: കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് എതിർവശം ഓവുചാലിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന സാഹചര്യത്തിൽ ഓവുചാൽ വൃത്തിയാക്കി പരാതിക്ക് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഓവുചാൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്ന നഗരസഭാസെക്രട്ടറിയുടെ റിപ്പോർട്ട് കണക്കിലെടുത്തുകൊണ്ടാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്.
രണ്ടു മാസത്തിനകം പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഓവുചാലിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി നഗരസഭ കമ്മീഷനെ അറിയിച്ചു. ഓവുചാൽ അടഞ്ഞ് വെള്ളം സുഗമമായി
ഒഴുകിപോകുന്നില്ലെന്നും നഗരസഭ അറിയിച്ചു. പരാതി താത്കാലികമായി പരിഹരിച്ചിട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.