കോഴിക്കോട് : ഉദ്യോഗസ്ഥൻമാരെയും പെൻഷൻകാരെയും തകർത്ത ഭരണമാണ് പിണറായിയുടെ ഭരണം. ഈ ഭരണം കേരള ജനതയെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ പോലും കിട്ടാതെ സാധാരണക്കാരൻ ആത്മഹത്യയുടെ വക്കിലാണ്. കേരളത്തെ തകർത്ത് തരിപ്പണമാക്കുന്ന പിണറായി സർക്കാരിനെതിരെ ജനരോഷം അണപൊട്ടി ഒഴുകുകയാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു . കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം വേദി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി ഭരിച്ച കാലം കേരളത്തിൻ്റെ സുവർണ്ണ കാലമായിരുന്നു.
ഇന്ന് കേരളത്തിൽ പഠിക്കാൻ പോലും വിദ്യാർത്ഥികൾ തയ്യാറാകുന്നില്ല. സർക്കാരിനോടുള്ള വിശ്വാസക്കുറവാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യമല്ലേ ചോർന്നുള്ളൂ ഉത്തരം ചോർന്നില്ലല്ലോ എന്ന വിദ്യാഭ്യസ മന്ത്രിയുടെ പ്രസ്താവനയും, രോഗികൾ കൂടിയതുകൊണ്ടാണ് മരുന്നില്ലാത്തതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും അങ്ങേയറ്റം അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് പി. വിനയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. പ്രമോദ് കുമാർ സ്വാഗതമാശംസിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ബീന പൂവ്വത്തിൽ, സി. ബ്രിജേഷ്, ഡോ. ആർ. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ സി.വി. ബെന്നി, ഡോ. ബാബു വർഗീസ്, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി എന്നിവർ ആശംസയർപ്പിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.ഷൈൻ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം എൻ. എസ്. യു.ഐ ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി. സുനിൽകുമാർ, എം. ദിനേഷ് കുമാർ, വി.സി. സുബ്രഹ്മണ്യൻ, ഡോ. യു. എസ്. ജിജിത്ത്, വി. സലിം, എം. ഷാജു, ജില്ലാ ഭാരവാഹികളായ എം.പി.സബീർ സാലി, കെ. ഗിരീഷ് കുമാർ, കെ.കെ. ബിജു, എസ്.എൻ. ഭാനുപ്രകാശ്, താലൂക്ക് ഭാരവാഹികളായ സാജിദ് അഹമ്മദ്, പി. സതീഷ്, കെ. ജിഷ, ടി. അഷ്റഫ്, ഡോ. ടി.എം. സാവിത്രി, കെ. ലത, പി. ചന്ദ്രൻ, എം.കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.