ഒഡെപെക് വിദേശ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ ഭാഗമായുള്ള ഓവർസീസ് ഡെവലപ്മെൻ്റ് & എംപ്ലോയ്മെൻ്റ് പ്രൊമോഷൻ കൺസൽട്ടൻ്റ്സ് ലിമിറ്റഡ് (ഒഡെപെക്) വിദേശ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആഗോള നിലവാരത്തിലുള്ള മികവുറ്റ വിദ്യാഭ്യാസം നാട്ടിൽ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

വിദേശപഠനം ഭാരമാകരുത്. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാത്തത് മൂലം നിലവാരമില്ലാത്ത സ്ഥാപനങ്ങളിലും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലും വിദ്യാർത്ഥികൾ എത്തിച്ചേരുന്നു എന്നത് ഖേദകരമാണ്. വിദ്യാർഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കണം. ഈ രംഗത്ത് നിരവധി വ്യാജ ഏജൻസികളും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള സ്വകാര്യ ഏജൻസികളുമുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് ചുരുങ്ങിയ നിരക്കിൽ അത് സാധ്യമാക്കാൻ പരിശ്രമിക്കുന്ന ഒഡെപെക്കിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നം മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കെ റംലത്ത് സംസാരിച്ചു. ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ സ്വാഗതവും മാനേജിങ് ഡയറക്ടർ അനൂപ് കെ എ നന്ദിയും പറഞ്ഞു. ആസ്ട്രേലിയ, അയർലൻഡ്, യുകെ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലെ മുപ്പതിലധികം സർവ്വകലാശാലകളിൽ നിന്നുള്ള വിദേശ പ്രതിനിധികൾ എക്സ്പോയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പോലീസ്, റോട്ടറി ക്ലബ്ബ് എന്നിവ സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിച്ചു

Next Story

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9 മുതല്‍ 13 വരെ

Latest from Local News

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ – ടി.സി ബിജു ചുമതലയേറ്റു

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ടി.സി.ബിജുവിനെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഡെപ്യൂട്ടി കമ്മീഷണറായ ടി.സി.ബിജു കഴിഞ്ഞ 8 മാസമായി കമ്മീഷണറുടെ അധിക

34ാമത് ജെ.സി.ഐ നഴ്‌സറി കലോത്സവം ഫെബ്രുവരി രണ്ടിന്

പൊയില്‍ക്കാവ് : കൊയിലാണ്ടി ജെ.സി.ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 34ാമത് ജെ.സി. ഐ നഴ്‌സറി കലോത്സവം ഫെബ്രുവരി

മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പോലീസ്, റോട്ടറി ക്ലബ്ബ് എന്നിവ സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിച്ചു

വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി

കൊയിലാണ്ടി നഗര മധ്യത്തില്‍ കണ്ണൂര്‍ ബസ്സിന്റെ മരണപ്പാച്ചിലും ഓവര്‍ടേക്കും വന്‍ ഗതാഗത തടസ്സം

കൊയിലാണ്ടി നഗര മധ്യത്തില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലും മറികടക്കലും നാട്ടുകാര്‍ തടഞ്ഞു. മറ്റൊരു കണ്ണൂര്‍ ബസ്സിനെ മറികടക്കാനാണ് സിഗ്മ