കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9 മുതല് 13 വരെ ആഘോഷിക്കും. 9ന് രാവിലെ കലവറ സമര്പ്പണം. വൈകീട്ട് ആറ് മണിക്ക് തിരുവാതിരക്കളി, തുടര്ന്ന് പഞ്ചാരിമേളം അരങ്ങേറ്റം, തായമ്പക, കലാസന്ധ്യ. 10ന് വൈകീട്ട് സോപാന സംഗീതം. ഋതുപര്ണ്ണഘോഷ്, അദ്വൈത്, ആദിദേവ് എന്നിവരുടെ ത്രീബിള് തായമ്പക. സോപാന നൃത്തം, നടനം ഫ്യൂഷന് സംഗീത വിരുന്ന്. 11ന് രാവിലെ ആറാട്ട് കുടവരവ്, വൈകീട്ട് തായമ്പക-ജഗന്നാഥന് രാമനാട്ടുകര. പ്രഭാഷണം ശരത്ത് പാലോട്ട്, രാത്രി എട്ടിന് ഗാനമേള. 12ന് ഉച്ചാല് മഹോത്സവം. ഉച്ചയ്ക്ക് പ്രസാദഊട്ട്, നാല് മണിക്ക് പഞ്ചാരിമേളം. തണ്ടാന്റെയും മറ്റ് അവകാശികളുടെയും വരവുകളും, കൊണ്ടംവള്ളി, കുറുവങ്ങാട് സെന്ട്രല് എന്നിവിടങ്ങളില് നിന്നുളള ആഘോഷവരവുകളും, നാലുപുരക്കല് നാഗകാളി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില് നിന്നുളള ആചാര വരവുകളും ക്ഷേത്രത്തിലെത്തും. 6.30ന് നട്ടത്തിറോട് കൂടിയ താലപ്പൊലി, ഇരട്ടത്തായമ്പക-കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം സനൂപ്, തുടര്ന്ന് ഭഗവതി തിറ. 13ന് താലപ്പൊലി മഹോത്സവം. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, അണേലയില് നിന്നുളള ആഘോഷവരവുകള്, വൈകീട്ട് ആറ് മണിക്ക് കുറുവങ്ങാട് ശിവക്ഷേത്രത്തിലേക്കുളള എഴുന്നളളിപ്പ്, താലപ്പൊലിയോട് കൂടിയ മടക്കെഴുന്നളളിപ്പ്, കരിമരുന്ന് പ്രയോഗം, പുലര്ച്ചെ രുധിരക്കോലം, കോലംവെട്ട്.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില് കഴിഞ്ഞ ദിവസം നടന്ന സംഘര്ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില് പുതിയപുരയില്
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി