കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ഉപവാസ സമരം സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, മോർച്ചറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, മൂന്നുവർഷമായി നിലച്ച ഫ്രീസർ സംവിധാനം തിരികെ കൊണ്ടുവരിക, ഡയാലിസിസ് സെൻൻ്ററിൻ്റെ പ്രവർത്തനം പുതിയ ഷിഫ്റ്റ്കൾ തുടങ്ങി എത്രയും പെട്ടെന്ന് കാര്യക്ഷമമാക്കുക, പരസ്യങ്ങളിലും ഉദ്ഘാടനത്തിലും മാത്രമായി ഒതുങ്ങിയ ലക്ഷ്യ പ്രസവ വാർഡ് കാര്യക്ഷമമായി തുറന്നു പ്രവർത്തിക്കുക, സി.ടി സ്കാൻ, എക്സ് റേ സംവിധാനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുക, ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സംവിധാനം ഉടൻ ലഭ്യമാക്കുക , ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് നിർമ്മിച്ച കെട്ടിട സമുച്ചയത്തിന് ഫയർ ആൻഡ് സേഫ്റ്റി അംഗീകാരം എത്രയും പെട്ടെന്ന് വാങ്ങിയെടുത്ത് കെട്ടിടം പൂർണമായും തുറന്നു പ്രവർത്തിപ്പിക്കുക, സ്പെഷ്യാലിറ്റി ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുക, STP സംവിധാനം സ്ഥാപിച്ച് മാലിന്യ സംസ്കരണ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് സമരം നയിച്ചത്.

ഇതൊരു സൂചന സമരമാണെന്നും പ്രശ്നപരിഹാരത്തിന് ഇനിയും അധികാരികൾ കണ്ണു തുറന്നില്ലെങ്കിൽ തുടർച്ചയായ സമരപരിപാടികളുമായി ശക്തമായി മുന്നോട്ടു പോകുമെന്നും ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത് പറഞ്ഞു. നഗരസഭയുടെ പരിധിയിൽ പുതുതായി പണിപൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലും അതിൻ്റെ അധികാരികളെയും സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയാണ് നിരാലംബരായ രോഗികളകളുടെ ഏക ആശ്രയമായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അധപതനത്തിലേക്ക് നയിക്കുന്നത് എന്നും കെ.എം അഭിജിത്ത് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ എം കെ സായിഷ് , ജെറിൽ ബോസ് , കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്, കെപിസിസി അംഗം രത്നവല്ലി ടീച്ചർ ടീച്ചർ, ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, അഡ്വ കെ വിജയൻ, കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ മുരളി തോറോത്ത്, റാഷിദ്‌ മുത്താമ്പി, സത്യനാഥ് മാടഞ്ചേരി, ഷബീർ ഇളവനകണ്ടി, അരുൺ മണമൽ, രജീഷ് വേങ്ങളത്തുക്കണ്ടി, മനോജ്‌ പയറ്റുവളപ്പിൽ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്റുമാരായ ഷംനാസ് എം പി, റംഷീദ് കാപ്പാട്, നിഖിൽ കെ വി, നിംനാസ് എം, അജയ് ബോസ്, സജിത്ത് കാവും വട്ടം അഭിനവ് കണക്കശ്ശേരി, ആദർശ് കെ എം, ഫായിസ്,
വി ടി സുരേന്ദ്രൻ, പി വി വേണുഗോപാൽ, ഷഫീർ വെങ്ങളം, ദൃശ്യ എം, അമൽ ചൈത്രം, റഊഫ്, ജൂബിക സജിത്ത്, ബിനീഷ് ലാൽ, അരീക്കൽ ഷീബ, ജിഷ പുതിയേടത്തു,റോഷ്‌ന,രാഗി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് ഗവ.മാപ്പിള യൂ.പി സ്‌കൂള്‍ വാര്‍ഷികാഘോഷം പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം ‘ഓർമ്മകൾ പൂക്കുമ്പോൾ’ ഞായറാഴ്ച

Next Story

മുതുക്കുന്ന് മലയിലെ മണ്ണെടുപ്പ് തടയാനെത്തിയവരും പോലിസും തമ്മിൽ സംഘർഷം

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ

കൊയിലാണ്ടി ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക ; കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ

കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.