കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങോട്ടുകാവ് യുണിറ്റ് സമ്മേളനം ജില്ലാ ജോ. സെക്രട്ടറി എം.ചെക്കായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ.മാരാർ സംഘടന റിപ്പോർട്ടും കെ. സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.വി.പുഷ്പൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡണ്ട് കെ.ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടി.വേണുഗോപാൽ, പി.കെ.ബാലകൃഷ്ണൻ കിടാവ്, വി.കെ ബാലകൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസി.ശാന്തമ്മ.പി.എൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എൻ ജയന്തി പ്രമേയമവതരിപ്പിച്ചു. റജീന സത്യപാൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.