കാപ്പാട് ഗവ.മാപ്പിള യൂ.പി സ്‌കൂള്‍ വാര്‍ഷികാഘോഷം പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം ‘ഓർമ്മകൾ പൂക്കുമ്പോൾ’ ഞായറാഴ്ച

ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമായ കാപ്പാട് ഗവ:മാപ്പിള യു.പി. സ്ക്കൂളിൻ്റെ 125ാമത് വാർഷികഘോഷമായ ‘സിംഫണി 2025 ന്’ ഫെബ്രുവരി രണ്ടിന് തുടക്കമാകും. അന്ന് കാലത്ത് 10 മണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം ‘ഓർമ്മകൾ പൂക്കുമ്പോൾ’ മുൻമന്ത്രിയും പൂർവ വിദ്യാർഥിയുമായ ശ്രീ പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്യും. 3 ന് തിങ്കളാഴ്ച നടക്കുന്ന നഴ്സറി – അങ്കണവാടി കലോത്സവം വാർഡ് മെമ്പറും എഴുത്തുകാരനുമായ ഷെരീഫ് വി കാപ്പാട് കാപ്പാട് ഉദ്ഘാടനം ചെയ്യും.

4 ന് ചൊവ്വാഴ്ച സ്ക്കൂൾ വാർഷിക കാഘോഷപരിപാടികൾ എൻ.ടി പി അബു ഹാജി നഗറിൽ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കാനത്തിൽ ജമീല- എം.എൽ. എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ നടക്കും. 

Leave a Reply

Your email address will not be published.

Previous Story

വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു

Next Story

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ഉപവാസ സമരം സംഘടിപ്പിച്ചു

Latest from Local News

തിരുവമ്പാടിയിലെ വനാതിർത്തിയിൽ സൗരോരോർജ്ജ തൂക്കുവേലിയൊരുങ്ങുന്നു

മലയോര മേഖലയിലെ കാർഷിക വിളകളേയും വളർത്തുമൃഗങ്ങളേയും വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തുന്നതിനുമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ

മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ അന്തരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

കോഴിക്കോട് :മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു. മേഖലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ

നല്ല അമ്മമാരാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന് സാഹിത്യകാരി ഡോ. ഇ.പി. ജ്യോതി

നല്ല അമ്മമാരാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന് സാഹിത്യകാരി ഡോ. ഇ.പി. ജ്യോതി പറഞ്ഞു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ .ബി പെൻഷനേഴ്സ്

പൊയിൽക്കാവ് ലക്ഷ്മിനിവാസ് (വളപ്പിൽ) താമസിക്കും മേലൂർ കാവുണ്ടാട്ടിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു

പൊയിൽക്കാവ് : ലക്ഷ്മിനിവാസ് (വളപ്പിൽ) താമസിക്കും മേലൂർ കാവുണ്ടാട്ടിൽ കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു.ഭാര്യ: പരക്കണ്ടി ദേവകി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ