തൊഴിലില്ലായ്മയാൽ പൊറുതിമുട്ടുന്ന ഇന്ത്യയിലെ യുവജന സമൂഹത്തിന് പുതിയ തൊഴിലുകളോ തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികളോ വിഭാവനം ചെയ്യാത്ത കേന്ദ്ര ബജറ്റ് യുവജനവിരുദ്ധമാണ്.രാജ്യത്തെ തൊഴിലില്ലായ്മ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അതിനെ കൂടുതൽ വർദ്ധിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങളിൽ ഉള്ളത്.
വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന ഇന്ത്യൻ കർഷകർക്ക് യാതൊരു ആനുകൂല്യവും ബജറ്റിൽ വിഭാവനം ചെയ്യുന്നില്ല. സ്വന്തം കസേര സംരക്ഷിക്കാൻ ബീഹാറിനായി മാത്രം വലിയ വിഹിതം മാറ്റിവെക്കുന്ന വിവേചന പൂർണമായ ബജറ്റ് ആണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
കേരളം ആവശ്യപ്പെട്ട ആനുകൂല്യങ്ങൾ നൽകിയില്ലെന്നു മാത്രമല്ല വലിയ ദുരന്തത്തിൽ തകർന്ന വയനാടിനെ പുനർനിർമ്മിക്കുവാൻ വേണ്ടി യാതൊരു കേന്ദ്ര സഹായവും ബജറ്റിൽ മാറ്റി വെച്ചിട്ടില്ല.അങ്ങനെ കർഷക വിരുദ്ധവും യുവജന വിരുദ്ധവും കേരള വിരുദ്ധവുമായ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ക്രിസ്ത്യൻ കോളേജിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം കെഎസ്ആർടിസി പരിസരത്ത് ബജറ്റ് കത്തിച്ചു കൊണ്ട് സമാപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിപു പ്രേംനാഥ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ വി നീതു, ആർ ഷാജി എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി ടി അതുൽ നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില് പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില് അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ