പയ്യോളി : ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാം ഉറൂസിന് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മഹല്ല് ഖാസി ഈ കെ അബൂബക്കർ ഹാജി പതാക ഉയർത്തുന്നതോടെ തുടക്കമാകും ഫെബ്രുവരി ആറ് വരെ നീണ്ടു നിൽക്കുന്ന ഉറൂസ് മുബാറക്കിൽ മജ്‌ലിസുന്നൂർ , മതപ്രഭാഷണം , വിദ്യാർത്ഥി യുവജന മീറ്റ് , അഖില കേരള ഭക്തി ഗീത് മത്സരം, മുതഅല്ലിം സംഗമം , അന്നദാനം ,സമാപന പ്രാർത്ഥന മജ്ലിസ് എന്നിവ നടക്കും വിവിധ ദിവസങ്ങളിലായി പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ , സയ്യിദ് സനാ ഉള്ള തങ്ങൾ പാനൂർ , ചെറുമോത്ത് ഉസ്താദ് , മുഹമ്മദ് അലി റഹ്മാനി പുൽവെട്ട , കുമ്മനം നിസാമുദ്ദീൻ അസ്ഹരി , ശുഹൈബുൽ ഹൈതമി വാരാമ്പറ്റ , സ്വാലിഹ് ഹുദവി തൂത , ശരീഫ് റഹ്മാനി നാട്ടുകൽ , സുഹൈൽ ഹൈതമി പള്ളിക്കര , മൻസൂർ പുത്തനത്താണി എന്നിവർ പങ്കെടുക്കും വ്യാഴാഴ്ച രാത്രി പ്രമുഖ സൂഫീ വര്യൻ ശൈഖുനാ കിഴിശ്ശേരി ഉമർ ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ ദുആ സദസ്സോടെ പരിപാടികൾ സമാപിക്കുമെന്ന് സംഘാടകരായ ചെരിച്ചിൽ പള്ളി മഹല്ല് ഭാരവാഹികൾ അറിയിച്ചു
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്‌ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം