മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വാല്യക്കോട് കോൺഗ്രസ് കമ്മിറ്റി ശതാബ്ദി സ്മരണക്കായി നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം, ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്‌ഘാടനം ചെയ്തു. രാജൻ നന്ദനം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വിവി ദിനേശൻ, പിഎം പ്രകാശൻ, ഷിജു കെ ദാസ്, ഒഎം രാജൻ മാസ്റ്റർ, ഇ ടി ഹമീദ്, കെഎം മനോജ് കുമാർ, കുഞ്ഞമ്മദ് മിന, ലാനിഷ് ടിപി, എൻ.കെ ബാബു, രമേശൻ കീരിക്കണ്ടി, നാഗത്ത് രവി, കെ.എം ബാബുരാജ്, അച്യുതൻ കുട്ടി നായർ, പി ഷിജിന എന്നിവർ സംസാരിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ കോൺഗ്രസ് നിർമിച്ച ആദ്യ സ്മാരകമാണിത്.
