ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ പെട്രോൾ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഉള്ള്യേരി സ്വദേശി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.
കഴിഞ്ഞ 13നു പുലർച്ചെ 2.17നായിരുന്നു സ്ഫോടനം. കേസിൽ അറസ്‌റ്റിലായ ചുനങ്ങാട് മനയങ്കത്ത് നീരജ് റിമാൻഡിലാണ്. നീരജിൻ്റെ വീടിനു സമീപം നിർമാണം പുരോഗമിക്കുന്ന വീടിനു നേരെയായിരുന്നു ബോംബേറ്. ഈ വീട്ടിൽ പൂമുഖത്തു കിടന്നുറങ്ങുകയായിരുന്ന 6 തൊഴിലാളികളിൽ 2 പേർക്കായിരുന്നു ഗുരുതര പരുക്ക്. പരുക്കേറ്റ ബാലുശ്ശേരി സ്വദേശി പ്രിയേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
നാല്പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടിരുന്നു. വീട് നിര്‍മ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്.