പാലായാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായാട് റേഷൻഷാപ്പിന് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണാസമരം പി.സി ഷീബ ഉദ്ഘാടനം ചെയ്തു. പിണറായി വിജിയൻ കേരളം ഭരിക്കുന്നത് സ്വന്തം കുടുംബത്തിൻ്റെ വികസനത്തിനാണെന്ന് ഷീബ ചൂണ്ടിക്കാട്ടി. കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങൾ ഭക്ഷ്യധാനൃങ്ങൾ ഇല്ലാത്ത അവസ്ഥയിലേക്ക് കേരള ഭരണം മുഖ്യ മന്ത്രി പിണറായിവിജിയൻ മാറ്റിയടത്തു. മാവേലിസ്റ്റോറുകളിലും പൊതുവിപണിയിലും ജനങ്ങൾക്ക് വിലക്കയറ്റം താങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. സർക്കാർ ആശുപത്രികളിലെ മരുന്ന് ഷാപ്പുകളിൽ മരുന്നില്ലാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും നൽകാനാവാത്ത അവസ്ഥയിലേക്ക് കേരളഭരണം പിണറായി വിജയൻ എത്തിച്ചിരിക്കുന്നത്.
മണ്ഡലം പ്രസിഡണ്ട് എം.കെ.ഹമീദ് അന്ധൃക്ഷത വഹിച്ചു, അരക്കണ്ടി നാരായണൻ, പ്രമോദ് മൂഴിക്കൽ, മനോജ്.എം.പി, നാരയണൻ.വി.കെ, ശ്രീധരൻ കുനിയിൽ, പ്രശാന്ത് കരുവഞ്ചേരി, ശ്രീധരൻ കോട്ടപ്പള്ളി, വിഷ്ണു മുതുവീട്ടിൽ, മനേഷ്.കെ, ഷൈലജ.പി.പി എന്നിവർ സംസാരിച്ചു.