പൊയില്‍ക്കാവ് : കൊയിലാണ്ടി ജെ.സി.ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 34ാമത് ജെ.സി. ഐ നഴ്‌സറി കലോത്സവം ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പതിന് പൊയില്‍കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് കൊയിലാണ്ടി പ്രസിഡന്റ് ഡോക്ടര്‍ അഖില്‍ എസ്.കുമാര്‍ അറിയിച്ചു. മുഖ്യാഥിതിയായി ഗായിക ദേവന ശ്രിയ എത്തിച്ചേരും.
