കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, മോര്‍ച്ചറി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മോര്‍ച്ചറിയില്‍ ഫ്രീസര്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് ഉപവാസ സമരം നടത്തും. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്യുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് തെന്‍ഹീര്‍ കൊല്ലം അറിയിച്ചു.
