കഥാരംഗം ചെറുകഥാ അവാര്‍ഡ് എം.ശ്രീഹര്‍ഷന്

കൊയിലാണ്ടി: ബംഗളൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കഥാരംഗം സാഹിത്യവേദി ഏര്‍പ്പെടുത്തിയ മികച്ച മലയാള ചെറുകഥാഗ്രന്ഥത്തിനുള്ള കഥാരംഗം അവാര്‍ഡ് എഴുത്തുകാരന്‍ എം.ശ്രീഹര്‍ഷന്‍ എഴുതിയ ‘അകാരം’ എന്ന ചെറുകഥാസമാഹാരത്തിന് ലഭിച്ചു. 10000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.ശ്രീഹര്‍ഷന്‍ കൊയിലാണ്ടി സ്വദേശിയാണ്. ഫെബ്രുവരി 16 ന് ബംഗളൂരില്‍ നടക്കുന്ന സാഹിത്യ സദസ്സില്‍ ഡോ.ജി.പ്രഭ അവാര്‍ഡ്ദാനം നിര്‍വഹിക്കുമെന്ന് കഥാരംഗം സാഹിത്യവേദി പ്രസിഡന്റ് ടി.കെ.രവീന്ദ്രന്‍ അറിയിച്ചു.

കലിംഗഹൃദയത്തിലൂടെ, കാഞ്ചന്‍ജംഗയിലെ സൂര്യോദയം, രാമായണങ്ങളുടെ ലോകം, അക്കിത്തം കാവ്യകര്‍മ്മവും ധര്‍മ്മമാര്‍ഗവും, ആര്‍.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവും കേരള സംസ്ഥാന പാഠപുസ്തകസമിതി അംഗവും മികച്ച അധ്യാപകനുള്ള കെ.ശിവരാമന്‍ പുരസ്‌കാര ജേതാവുമാണ് ശ്രീ ഹര്‍ഷന്‍.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മരിച്ചയാളെ കുറിച്ച് പോലിസ് വിവരം തിരക്കുന്നു

Next Story

കീഴരിയൂർ മണ്ഡലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

Latest from Local News

അഘോര ശിവക്ഷേത്രം സൗപർണ്ണിക ഹാൾ സമർപ്പിച്ചു

പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി

വിളയാട്ടൂർ വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്