എൻ.സി.പി എസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി രക്തസാക്ഷി ദിനാചരണം നടത്തി

കൊയിലാണ്ടി: എൻ.സി.പി എസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി രക്തസാക്ഷി ദിനാചരണം നടത്തി.  കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡന്റ് സി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.എം കോയ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇ.എസ്. രാജൻ, ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, എം.എ. ഗംഗാധരൻ, ഒ.രാഘവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.