എലത്തൂർ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത് നവകേരള സദസ്സ് മുഖേനയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എലത്തൂർ നിയമസഭ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത് സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസ്സിൽ ഉന്നയിച്ചതിനെ തുടർന്നാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കാക്കൂർ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരിൽ മന്ദലത്തിൽ-കൊട്ടാരക്കുന്നുമ്മൽ
റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരളസദസ്സ് കൊണ്ട് ജനങ്ങൾക്ക് എന്തു കിട്ടി എന്ന് വിമർശിക്കുന്നവർ ഇത്‌ അറിയണം. കാക്കൂർ ഗ്രാമപഞ്ചായത്തിൽ മാത്രം മൂന്ന് റോഡുകളും ഒരു സ്റ്റേഡിയവുമാണ് നവകേരളസദസ്സ് കാരണം യാഥാർഥ്യമായത്. സ്റ്റേഡിയം നിർമിക്കാൻ ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി കഴിഞ്ഞു. സ്റ്റേഡിയം ഉടൻ യാഥാർഥ്യമാകും.

മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം കാക്കൂർ ഗ്രാമപഞ്ചായത്തിൽ 7 റോഡുകൾക്ക് ഒരു കോടി, അഞ്ചു ലക്ഷം രൂപ അനുവദിച്ചു. എലത്തൂർ നിയോജകമണ്ഡലത്തിൽ ആകെ 10.55 കോടി രൂപ ലഭിച്ചു. നേരത്തെ വികസനത്തിൽ പിന്നാക്കമായിരുന്ന കാക്കൂർ ഗ്രാമപഞ്ചായത്ത് ഇന്ന്
വിവിധ മേഖലകളിൽ വികസന കുതിപ്പിലാണ്. ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഇരുനില കെട്ടിടം ഉണ്ടായി. നിരവധി റോഡുകൾ യാഥാർത്ഥ്യമാക്കി.

ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായപ്രവർത്തനത്തിന്റ ഫലമായാണ് വികസനം യാഥാർഥ്യമാക്കാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.പരിപാടിയിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി എം ഷാജി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സിജി എൻ പരപ്പിൽ, വാർഡ് വികസന സമിതി കൺവീനർ പി ടി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയില്‍

Next Story

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കൊടുവള്ളി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്