കീഴരിയൂർ മണ്ഡലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് തുടക്കം കുറിച്ച് പതിനൊന്നാം വാർഡ് സംഗമം കോൺഗ്രസ് നേതാവ് കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്ത തീവ്രഹിന്ദുത്വ വാദികൾ ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണിപ്പോൾ ശ്രമിക്കുന്നതെന്നും ഇവർ രാജ്യത്തിന് അപകടകാരികളാണെന്നും പി.മാധവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദീപക് കൈപ്പാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ.ദാസൻ, ഇ രാമചന്ദ്രൻ, ശശി പാറോളി, രജിത കെ.വി, ചുക്കോത്ത് ബാലൻ നായർ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, മഹിളാ കോൺഗ്രസ് നേതാക്കളായ ഗിരിജ മനത്താനത്ത്, സുലോചന സിറ്റാഡൽ, എൻ.ടി.ശിവാനന്ദൻ, കെ.കെ സത്യൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില് കഴിഞ്ഞ ദിവസം നടന്ന സംഘര്ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില് പുതിയപുരയില്
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്