കോഴിക്കോട് : കെ എൻ എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം മുഹമ്മദ് മദനി(79) അന്തരിച്ചു. ജനാസ നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.
പുളിക്കൽ മദീനത്തുൽ ഉലൂം പ്രിസിപ്പിലായി റിട്ടയർ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തു. തുടർന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനം ചെയ്തു. ദീർഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്റ മസ്ജിദിലും ദീർഘകാലം ഖത്തീബ് ആയിരുന്നു.
ഭാര്യ നഫീസ (ഓമശ്ശേരി )മക്കൾ : എം ഷബീർ (കൊളത്തറ സി ഐ സി എസ് അദ്ധ്യാപകൻ )ഫവാസ് (ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്കൂൾ )ബുഷ്‌റ (ചെറുവടി )ഷമീറ ( കോഴിക്കോട് )ഷംലത് (ഗ്രീൻ വാലി പബ്ലിക് സ്കൂൾ മുക്കം ) ഷമീല ( ഇമ്പിച് ഹാജി ഹൈസ്കൂൾ ചാലിയം )ഫസ്‌ല (ആരാമ്പ്രം ) മരുമക്കൾ : പി വി അബ്ദുള്ള (ചെറുവടി,) പി പി ഹാരിസ് (കോഴിക്കോട് )അബ്ദുൽ ഖാദർ (കടവനാട് )കെ സി അബ്ദുറബ്ബ് (തിരുത്തിയാട് )പി പി അബ്ദുസ്സമദ് (ആരാമ്പ്രം )മനാർ (കടലുണ്ടി നഗരം )തസ്‌നി (പൊക്കുന്ന് ) സഹോദരിമാർ : ഫാത്തിമ, ബിയ്യുണ്ണി. അന്തരിച്ച മുഹമ്മദ് മദനി പ്രഗല്ഭനായ പ്രഭാഷകൻ ആയിരുന്നു. 1989 മെയ് 29 ന് കൊടിയത്തൂരിൽ നടന്ന ഒരു ചരിത്ര സംഭവമായിരുന്നു മുബാഹല. കേരളത്തിലെ മുസ്‌ലിം ഐക്യവേദിയായ അൻജുമൻ ഇശാഅത്തെ ഇസ്‌ലാമും അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാ ഗവും തമ്മിൽ നടന്ന ആത്മശാപ പ്രാർഥന, ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ മുബാഹലയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിന് നേതൃത്വം നൽകിയത് മദനി ആയിരുന്നു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ
കൊയിലാണ്ടി: രാജ്യ സേവനത്തിനിടയിൽഉൾഫ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപെട്ട ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിൻ്റെ 25ാം ചരമവാർഷിക ദിനമായ ഞായറാഴ്ച
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരിമരുന്ന് വിതരണവും വില്‍പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ
കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്