കീഴരിയൂർ സംസ്കൃതി കലാസാംസ്കാരിക കൂട്ടായ്മ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. സമസ്ത മേഖലകളിലും വർഗ്ഗീയ ഫാസിസം പിടിമുറുക്കുമ്പോൾ, മത നിരപേക്ഷ മനസ്സുകൾക്ക് ചേർന്ന മൂർച്ചയേറിയ അയുധങ്ങളിലൊന്നാണ് ഗാന്ധി രക്തസാക്ഷിത്വം ഉയർത്തുന്ന ഓർമ്മകളെന്ന് അനിൽകുമാർ ചുക്കോത്ത്, രക്തസാക്ഷിത്വ ദിനത്തിൽ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ഗാന്ധി സ്മൃതി വേദിയിൽ, ‘ഓർമ്മ : ഇന്നിന് ആയുധം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേ സൂചിപ്പിച്ചു.

സംസ്കൃതി പ്രസിഡണ്ട് ടി.കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഏ.യം.ദാമോദരൻ, ടി.സുരേഷ് ബാബു, എൻ.എം.ശ്രീധരൻ, കുന്നം കണ്ടി രാഘവൻ, സുനിതാ ബാബു, വി.പി.സത്യൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.