അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയില്‍

അനധികൃതമായി രാത്രികാല ട്രോളിംങ് നടത്തിയതിനും നിരോധിച്ച രീതിയിൽ മീൻ പിടിച്ചതിനും
ദേവീപ്രസാദം, സഹസ്രധാര എന്നീ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. പയ്യോളി വെള്ളിയാംകല്ല് ഭാഗത്ത് രാത്രി സമയത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ബോട്ടുകള്‍ പിടിയിലായത്.

ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ ഈടാക്കി. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച മീന്‍ പിടുത്ത രീതിയായ കരവലി, നൈറ്റ് ട്രോളിങ് എന്നിവ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലയ്ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, ചെറിയ കണ്ണിയടുപ്പമുള്ള വലകള്‍ ഉപയോഗിച്ച് കരവലി നടത്തുന്നതിനാല്‍ വളരെ ചെറിയ മത്സ്യങ്ങള്‍ അടക്കം പിടികൂടി മത്സ്യ സമ്പത്ത് കുറയുന്നതിനും കാരണമാകും. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ബിബിന്‍, ജിതിന്‍ദാസ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഭുവനാഥന്‍, നൗഫല്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ മിഥുന്‍, ഹമിലേഷ് എന്നിവരും രാത്രികാല പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും, പരിശീലനം ലഭിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കും

Next Story

എലത്തൂർ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത് നവകേരള സദസ്സ് മുഖേനയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Latest from Local News

മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു

മേപ്പയൂർ : കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിൽ ആരോഗ്യമന്ത്രി കാണിച്ച നിരുത്തരവാദിത്വത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്

അധികാര വികേന്ദ്രീകരണത്തെ സർക്കാർ അട്ടിമറിക്കുന്നു: ടി.ടി ഇസ്മായിൽ

ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്നും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും

കോൺഗ്രസ് പ്രവർത്തകനായിരുന്ന അരയങ്ങാട്ട് താമസിക്കും കാവുംപുറത്ത് രാഘവൻ അന്തരിച്ചു

കോൺഗ്രസ് പ്രവർത്തകനായിരുന്ന അരയങ്ങാട്ട് താമസിക്കും കാവുംപുറത്ത് രാഘവൻ (അജിത ബേക്കറി മുചുകുന്ന്) (69) അന്തരിച്ചു. ഭാര്യ കനക. മക്കൾ രബിന, രഹന,

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ