2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് – വിജയൻ ജ്യോത്സ്യർ

അശ്വതി:
സൗന്ദര്യ വസ്തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും, സ്‌നേഹിതരുമായി ഉല്ലാസയാത്രകള്‍ നടത്തും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് നല്ല സമയം. അയല്‍ക്കാരുമായി രമ്യതയോടെ നില്‍ക്കും. ആരോഗ്യം മെച്ചപ്പെടും.

ഭരണി:
വ്യാപാരങ്ങള്‍ തുടങ്ങാന്‍ നല്ല സമയം. സുഹൃത്തുക്കളുടെ ആവശ്യത്തിനായി യാത്രകള്‍ വേണ്ടി വരും. ബന്ധു ജനങ്ങളില്‍ നിന്ന് വേണ്ടത്ര സഹായം ലഭിക്കില്ല. പാര്‍പ്പിട സ്ഥലത്ത് ചെറിയ പ്രയാസങ്ങള്‍. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. സ്ഥലമാറ്റ സാധ്യത.

കാര്‍ത്തിക:
പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച ചില പ്രമാണങ്ങള്‍ കൈവശം വരും. നിസ്സാര കാര്യങ്ങളെ ചൊല്ലി കലഹിക്കും. ബന്ധുക്കള്‍ മുഖേന ഉന്നതിയിലെത്തും. കടബാധ്യത കുറയും. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത കാണിക്കും. ആദരവ് ലഭിക്കും. പതിവിലധികം യാത്രകള്‍ വേണ്ടി വരും. വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. കുടുംബ സ്വത്ത് ഭാഗിക്കും.

രോഹിണി:
സ്ത്രീകളില്‍ നിന്ന് സഹായം ലഭിക്കും. വീട്ടില്‍ ഐശ്വര്യം. പാര്‍ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍ വിപുലീകരിക്കും. ഉപരിപഠനത്തിന് സാധ്യത. ദുരാരോപണങ്ങള്‍ വന്നു ചേരും. വിലപ്പെട്ട രേഖകളും പണവും ശ്രദ്ധിക്കണം. നഷ്ടപ്പെടാതെ നോക്കണം. തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറണം. ജോലി സ്ഥലത്ത് ഉന്നതരുമായി അകല്‍ച്ച വരും.

മകീര്യം:
തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലിയില്‍ കയറാന്‍ സാധ്യത. അയൽവാസികളുമായുളള ബന്ധത്തില്‍ വിളളല്‍. പാര്‍ട്ണര്‍ മുഖേന ബിസിനസ്സില്‍ ഉയര്‍ച്ച. ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലമാറ്റം.

തിരുവാതിര:
വിശ്വസിച്ച് ഏല്പിച്ച കാര്യങ്ങള്‍ വേണ്ട വിധം ചെയ്യും. മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന വിവരങ്ങള്‍ ലഭിക്കും. പല കേന്ദ്രങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. മക്കളുടെ വിദ്യാഭ്യസകാര്യത്തില്‍ പുരോഗതി. അഭിമുഖങ്ങളില്‍ വിജയിക്കും. അനാവശ്യച്ചെലവ് വര്‍ധിക്കും. വാഹനം, ഭൂമി എന്നിവ വില്‍ക്കുമ്പോള്‍ മെച്ചം.

പുണര്‍തം:
കേസില്‍പ്പെടാന്‍ സാധ്യത. കൂട്ടുകച്ചവടം ശ്രദ്ധിക്കണം. അഭിപ്രായഭിന്നത വരുന്നത് ഒഴിവാക്കണം. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കും. പ്രവര്‍ത്തനമണ്ഡലത്തില്‍ ധീരത കാണിക്കും. ഉന്നത വ്യക്തികളുമായുള്ള ബന്ധം പ്രയോജനപ്പെടും. ആദരവ് ലഭിക്കും. പുതിയ വാഹനം വാങ്ങും.

പൂയ്യം:
സമര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്ത് പണം ലഭിക്കും. വാഹനങ്ങള്‍ വാങ്ങും ഗൃഹാന്തരീക്ഷം ആഹ്ളാദകരമാകും. ബന്ധുമിത്രാദികളില്‍ നിന്ന് സഹായം. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും. മാസാവസനം ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ ദൃശ്യമാകും. കൃഷികാര്യത്തില്‍ ശ്രദ്ധ. വീട് നിര്‍മ്മാണം പുരോഗമിക്കും. ക്ഷേത്രകാര്യങ്ങളില്‍ ബന്ധപ്പെടും. മാനസികമായ ആകുലത അലട്ടും.

ആയില്യം:
ജോലികാര്യത്തില്‍ അനുകൂലം. വിവാഹാലോചനകള്‍ നടക്കും. വിദേശ ജോലി സാധ്യത. സ്ത്രീജനങ്ങളാല്‍ അപമാന സാധ്യത. തറവാട് സ്വത്ത് ഭാഗിക്കും. മാസാവസാനം എല്ലാ കാര്യത്തിലും ശുഷ്‌കാന്തി. തര്‍ക്കങ്ങള്‍ പരിഹരിക്കും. അടുത്ത ബന്ധുക്കളായ ചിലരുടെ വിയോഗങ്ങള്‍ക്ക് സാധ്യത. ഗുരുവായൂരപ്പനെയും ശിവപാര്‍വ്വതിയെയും നന്നായി മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കണം. വിഷ്ണു സഹസ്രനാമം ജപിക്കുക.

മകം:
വിദ്യാര്‍ത്ഥിനികള്‍ പ്രണയബന്ധത്തില്‍പ്പെട്ട് പഠനത്തില്‍ പിന്നോക്കം പോകാന്‍ സാധ്യത. കുടുംബബന്ധങ്ങളിലും വിള്ളല്‍. ദൂര യാത്രകള്‍ ഒഴിവാക്കുക. വാഹന യാത്രകൾ വളരെ ശ്രദ്ധിക്കണം. ശത്രുശല്യമേറും. ശരീരസുഖം കുറയും. വ്യാപാരത്തില്‍ മെച്ചം. വരുമാനമേറും. കുടുംബപരമായ ചില പ്രശ്‌നങ്ങള്‍ വഷളാകാതെ നോക്കണം. ക്ഷോഭം നിയന്ത്രിക്കണം. ഗണപതി ക്ഷേത്ര ദര്‍ശനം നടത്തുക. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക.

പൂരം:
കുടംബാന്തരീക്ഷം സുഖകരമാകും. കൃഷിയോട് താല്‍പ്പര്യമേറും. കൃഷിസ്ഥലങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യം. സുഖഭോഗങ്ങള്‍ക്ക് പിന്നില്‍ പോകാതെ കുടുംബവുമായി നന്നായി അടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. ജീവിതത്തില്‍ ചില പ്രതീക്ഷകള്‍ ഉയര്‍ന്നു വരും. പൂര്‍വ്വീക സ്വത്ത് വന്നു ചേരും. ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടും. പ്രണയം വിവാഹത്തിലെത്തും. ബിസിനസ്സില്‍ വേണ്ടത്ര അഭിവൃദ്ധി ഉണ്ടാവില്ല. സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടാന്‍ സാധ്യത.

ഉത്രം:
ജോലിയില്‍ പുരോഗതി. സാമ്പത്തിക നില മെച്ചപ്പെടും. ലോട്ടറിയിലൂടെ വരുമാനം. ചില ഭാഗ്യങ്ങള്‍ കൈയെത്തും ദൂരത്തുണ്ട്. മാതാവിന് അസുഖം. ചെറു യാത്രകള്‍ പ്രയോജനപ്പെടും. എല്ലാ കാര്യത്തിലും ബുദ്ധിപരമായ ചിന്ത വേണം. ഡോക്ടര്‍മാര്‍ക്ക് വിദേശത്ത് സാധ്യത. മോഷണ ശ്രമം ഉണ്ടാകും. യാത്രയില്‍ പണവും രേഖകളും നഷ്ടപ്പെടാന്‍ ഇടയുണ്ട്.

അത്തം:
തന്റെതല്ലാത്ത കാര്യങ്ങളാല്‍ ജോലി നഷ്ടപെടാന്‍ സാധ്യതയുണ്ട്, കരുതിയിരിക്കണം. വാഹനച്ചെലവേറും. മേലുദ്യോഗസ്ഥരുടെ നീരസത്തിന് ഇടയാകും. സഹപ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കും. തൊഴിലിടത്ത് ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ നോക്കണം. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും.

ചിത്ര:
വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഉപരിപഠനത്തിനുളള ശ്രമം തുടങ്ങും. രാഷ്ട്രീയക്കാര്‍ക്ക് നല്ല സമയം. പുതിയ ജോലിക്ക് ശ്രമിക്കും. സഹായികള്‍, സുഹൃത്തുക്കള്‍ എന്നിവരെ കൊണ്ട് ഗുണം. വീട്ടില്‍ സമാധാനം കുറയാതെ നോക്കണം.

ചോതി:
കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. വ്യവഹാരങ്ങളില്‍ വിജയം. മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറും. പോലീസ്, മിലിട്ടറി, വൈദ്യമേഖല എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം. വീട്ടമ്മമാര്‍ മാനസിക പിരിമുറുക്കത്തില്‍. ദേവീ ക്ഷേത്ര ദര്‍ശനം അനിവാര്യം. ഇഷ്ട ജന സമാഗമം. സ്‌നേഹിതരമായി ചെറു യാത്രകള്‍ ഉണ്ടാവും.

വിശാഖം:
വായ്പയെടുത്താണെങ്കിലും വീട് പണി തുടങ്ങും. നല്ല കാര്യങ്ങള്‍ക്ക് സമയമടുത്തു വരും. ഉല്‍സാഹം പ്രകടമാകും. മനസ്സ് ശരിയായ രീതിയില്‍ ചിന്തിക്കും. മദ്യപാന ശീലമുളളവര്‍ ശ്രദ്ധിക്കണം. കരള്‍ രോഗ സാധ്യത. ഗൃഹാന്തരീക്ഷം മെച്ചപ്പെടും. ഭൂമി അധീനതയിലാവും. മാസാവസാനം ധനലാഭം. ക്ഷേത്രവുമായി ബന്ധപ്പെടുന്നവര്‍ സമൂഹമധ്യത്തില്‍ ആദരിക്കപ്പെടും.

അനിഴം:
തര്‍ക്കങ്ങള്‍, വാദപ്രതിവാദങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ട് നില്‍ക്കണം. പുസ്തക രചന, കലാപ്രവര്‍ത്തനം, ആത്മീയം എന്നീ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ ചെയ്യും. കടബാധ്യത കുറയും. സൈനിക മേഖലയില്‍ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. അനാവശ്യ വാക്കുകള്‍ ദോഷം ചെയ്യും.

തൃക്കേട്ട:
ജോലിയില്‍ പ്രമോഷന് സാധ്യത, വ്യക്തി ബന്ധങ്ങളില്‍ വിള്ളല്‍. അന്യ ദേശഗമനത്തിന് സാധ്യത. ഭാര്യഗൃഹം മോടി പിടിപ്പിക്കും. ക്ഷേത്രത്തില്‍ പ്രധാന പൂജാരിയായി അവരോധിക്കപ്പെടും. സ്ഥാനമാനങ്ങള്‍ തേടിയെത്തും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ. താമസ സ്ഥലത്ത് ചില പ്രയാസങ്ങള്‍. നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുക. ശനിമന്ത്രം ജപിക്കുക, സുബ്രഹ്മണ്യനെ മനസ്സില്‍ എപ്പോഴും കൊണ്ടു നടക്കുക.

മൂലം:
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനം ലഭിക്കും. പുതിയ വാഹനങ്ങള്‍ സ്വന്തമാക്കും. പാര്‍ട്ണഷിപ്പ് മേഖലയില്‍ പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടും. ബിസിനസ്സില്‍ ആദായം ലഭിക്കും. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ വരാതെ നോക്കണം. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക.

പൂരാടം:
സ്ത്രീകള്‍ക്ക് കുടുംബ സുംഖം, വളരെയധികം പണച്ചെലവിന് സാധ്യത. പോലീസുകാര്‍ക്ക് പ്രമോഷന്‍ സാധ്യത. കാര്‍ഷിക പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം. പിതാവിന്റെ കുടുംബസ്വത്ത് വന്നു ചേരും. വിദ്യാര്‍ത്ഥികളില്‍ പഠന കാര്യത്തില്‍ അലസത വെടിഞ്ഞ് കൂടുതല്‍ ഉഷാറാകും. ബന്ധുക്കള്‍ അനുകൂലമായി പ്രവര്‍ത്തിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ അനുകൂല സമയം. ഗണപതിയെ പ്രാര്‍ത്ഥിക്കുക. ഗണപതി ഹോമം നടത്തുക.

ഉത്രാടം:
ഓഹരി, ഷെയര്‍ എന്നിവയില്‍ നിന്ന് വരുമാനം. ആഗ്രഹങ്ങള്‍ സഫലീകരിക്കും. ബാങ്ക് ജീവനക്കാര്‍ക്ക് പ്രമോഷന്‍. സമൂഹത്തില്‍ ഉന്നത പദവി ലഭിക്കും. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയം. വിദേശയാത്ര സാധ്യത. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ എത്തും. അയ്യപ്പനെയും ശിവനെയും പ്രാര്‍ത്ഥിക്കുക.

തിരുവോണം:
സിനിമ, നാടകം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണം. ഭാവിയെ ലക്ഷ്യം വെച്ച് ചില കാര്യങ്ങള്‍ ചെയ്യും. അഭിമുഖങ്ങളില്‍ വിജയിക്കും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ്. ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. പ്രമേഹരോഗികള്‍ വളരെ ശ്രദ്ധിക്കണം. ഭൂമിയുടെ പേരില്‍ തര്‍ക്കങ്ങള്‍. ഭാര്യയുടെ സ്വത്ത് കാര്യത്തില്‍ ഇടപെടും. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക.

അവിട്ടം:
പ്രവര്‍ത്തന ശേഷി വര്‍ദ്ധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ശുഭകാര്യങ്ങള്‍ ചെയ്യും. ദൈവാനുകൂല്യം ഉണ്ട്. ഭാര്യയുമായി രമ്യത. രാഷ്ട്രീയക്കാര്‍ക്ക് നല്ല സമയം. യാത്രകളില്‍ വിഷമം വരും. വാഹന നേട്ടം. അയ്യപ്പന് നീരാഞ്ജനം വെച്ച് പ്രാര്‍ത്ഥിക്കുക. ശനിയാഴ്ച വ്രതമെടുക്കുക.

ചതയം:
വീട്ടമ്മമാര്‍ സല്‍ക്കാരങ്ങള്‍ക്ക് സമയം കണ്ടെത്തണം. സാമ്പത്തിക ഞെരുക്കം, വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം. ബന്ധുക്കളുമായുളള പ്രശ്‌നങ്ങള്‍ തീരും. പ്രവര്‍ത്തനങ്ങളില്‍ തടസ്സം. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും.

പൂരുരുട്ടാതി:
വാക്ക് ദോഷം കൊണ്ട് ശത്രുക്കളെയുണ്ടാക്കും. അനാവശ്യ സംസാരം ഒഴിവാക്കുക. ദൂരയാത്രകള്‍ വേണ്ടി വരും. പിതാവുമായി അഭിപ്രായ ഭിന്നതയുണ്ടാകാതെ നോക്കണം. പണയ ആഭരണങ്ങള്‍ തിരിച്ചെടുക്കും. യാത്രയില്‍ നിന്ന് ആദായം. പൂര്‍വ്വീക സ്വത്ത് അധീനതയില്‍ വരും. കടബാധ്യത പരിഹരിക്കും. അനാവശ്യ ചിന്തകള്‍ മനസ്സിനെ വ്യാകുലപ്പെടുത്തും.

ഉത്രട്ടാതി:
വിവാഹ കാര്യത്തില്‍ തീരുമാനം. കുടുംബാന്തരീക്ഷം സൗഹൃദപരമാകും. മനസമാധാനം കൈവരും. ആരോഗ്യം തൃപ്തികരം. പ്രവര്‍ത്തന വിജയം, സാമ്പത്തികനേട്ടം, ഈശ്വരാനുഗ്രഹം. ഭൂമി ക്രയവിക്രയത്തിലൂടെ മെച്ചം.

രേവതി:
ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിക്കുക. വക്കീലന്‍മാര്‍ക്ക് ഗുണം. ബന്ധുക്കളില്‍ നിന്ന് ധനസഹായം . വിദേശ വ്യാപാരത്തില്‍ മെച്ചം. സ്ഥിര വരുമാനം ലഭിക്കും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭാഗ്യ സമയം. വിദേശത്തുളള സഹോദരങ്ങളില്‍ നിന്ന് സഹായം. മേലൂദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കും. പുതിയ ജോലിയ്ക്ക് സാധ്യത.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 01-02-2025.ശനി പ്രവർത്തിക്കുന്ന ഒ.പി*പ്രധാനഡോക്ടർമാർ

Latest from Uncategorized

കൊയിലാണ്ടി ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,

കൊയിലാണ്ടി നടേരി മാതോന മീത്തൽ താമസിക്കും കണിയാണ്ടി രാജീവൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി മാതോന മീത്തൽ താമസിക്കും കണിയാണ്ടി രാജീവൻ (63) അന്തരിച്ചു. പരേതരായ കണിയാണ്ടി ചന്തുവിൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശോഭ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30

മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍

ദുരന്തനിവാരണത്തിന് കരുത്തേകാന്‍ എന്‍.സി.സി; ‘യുവ ആപ്ദ മിത്ര’ ക്യാമ്പിന് തുടക്കം

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍.സി.സി കേഡറ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക്