സംസ്ഥാനത്ത് ഫെബ്രുവരി മുതൽ വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസ കുറയും

സംസ്ഥാനത്ത് വൈദ്യുതി ചാർജ് കുറയും ഫെബ്രുവരി മുതൽ  യൂണിറ്റിന് 9 പൈസയാണ് കുറയുന്നത്. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ/ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്‌. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്. നിലവിൽ ഏപ്രില്‍ 2024 മുതൽ സെപ്റ്റംബര്‍ 2024 മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജന് പുറമെയുള്ള അധിക സർചാർജാണ് ജനുവരി 31 വരെ 9 പൈസ നിരക്കിൽ തുടർന്നു പോയിരുന്നത്.

അതായത് ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജും 9 പൈസ നിരക്കിൽ കമ്മീഷൻ അംഗീകരിക്കുന്ന ഇന്ധന സർചാർജും കൂട്ടി 19 പൈസ ഇന്ധന സർചാർജജ് നിലവിൽ ഉണ്ടായിരുന്നു. എന്നാൽ, ഫെബ്രുവരി മുതല്‍ കെഎസ്ഇബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജ് മാത്രമേ നിലവിലുള്ളു. ഒക്റ്റോബര്‍ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ ഫെബ്രുവരി 2025 ൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു. ഇതുകാരണം ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.

Leave a Reply

Your email address will not be published.

Previous Story

താലൂക്കാശുപത്രിയോടുളള അവഗണന യൂത്ത് കോണ്‍ഗ്രസ് ഉപവാസം നാളെ

Next Story

തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും, പരിശീലനം ലഭിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കും

Latest from Main News

ഓട്ടോറിക്ഷകളിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു

ഓട്ടോറിക്ഷകളിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമത്

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമത്. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച

കഞ്ചാവുമായി യുവാവ് പിടിയിൽ

  പേരാമ്പ്ര സ്റ്റേഷൻ പരിധിയിലെ എരവട്ടൂർ കനാൽമുക്കിൽ വിൽപനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എരവട്ടൂർ കനാൽമുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ്

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി മാർച്ച് 31 ന് മുമ്പ് പൂർത്തീകരിക്കണം

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും.