തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും, പരിശീലനം ലഭിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കും

തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും, പരിശീലനം ലഭിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കുംകഴിഞ്ഞ ആഴ്ച നാലുപേർ മരണപ്പെട്ട തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ വിവിധ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു.

ഡ്രൈവിംഗ് ബീച്ചിലെ 250 മീറ്റർ സ്ഥലത്ത് അപായ സൂചന ബോർഡുകൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സ്ഥാപിക്കും. പരിശീലനം സിദ്ധിച്ച നാട്ടുകാരായ 9 മത്സ്യത്തൊഴിലാളികളുടെ സേവനം ബീച്ചിൽ തിരക്ക് കൂടുന്ന ആഴ്ച്ചയവസാനങ്ങളിലും അവധി ദിവസങ്ങളിലും ലഭ്യമാക്കും.തിക്കോടി ബീച്ചിൽ 6 ലൈഫ് ഗാർഡുമാരുടെ സേവനം ലഭ്യമാക്കുന്ന ഡിടിപിസിയുടെ പദ്ധതി നിലവിൽ വരുന്നതുവരെ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും.ബീച്ചിൽ ശുചിമുറി, സുരക്ഷാ ജീവനക്കാരൻ, ബീച്ച് ശുചിയാക്കാനുള്ള സംവിധാനം എന്നിവയ്ക്കായി താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ തിക്കോടി ഗ്രാമപഞ്ചായത്തിന് കളക്ടർ നിർദ്ദേശം നൽകി. നിലവിൽ ഹരിതകർമ്മ സേന അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഇത്‌ ദിവസവുമില്ല.

ജാഗ്രത പുലർത്തുന്ന 250 മീറ്ററിന് പുറത്തും കഴിയാവുന്നത്ര നിയന്ത്രണങ്ങൾ കൊണ്ടുവരും. താൽക്കാലികമായി ഉണ്ടാക്കുന്ന സംവിധാനത്തിൽ
സുരക്ഷാ ജീവനക്കാരന്റെ മുറി, സാധനങ്ങൾ വെക്കാനുള്ള സംവിധാനം, ശുചിമുറി സൗകര്യങ്ങൾ ഉണ്ടാകും. തിക്കോടി ബീച്ചിൽ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ബീച്ചിന്റെ തെക്കുഭാഗത്ത് ഡിടിപിസിയുടെ നേതൃത്വത്തിൽ ശുചിമുറി ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്ന പ്രവൃത്തി നടന്നുവരുന്നുണ്ടെങ്കിലും ഇത് പൂർത്തിയാവാൻ സമയമെടുക്കും.

പയ്യോളി നഗരസഭയ്ക്ക് കീഴിലുള്ള, മിനി ഗോവ എന്നറിയപ്പെടുന്ന വിനോദസഞ്ചാര പ്രദേശത്തെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു.ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) ഇ അനിതകുമാരി, പയ്യോളി നഗരസഭ സെക്രട്ടറി എം വിജില, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, തിക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ സന്ദീപ്, മൂടാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജിജി, ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ്, പയ്യോളി എസ്ഐ പ്രകാശൻ വി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസ കുറയും

Next Story

അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയില്‍

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ