മഹാത്മജിയുടെ രക്തസാക്ഷിത്വദിനത്തിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മഹാത്മജിയുടെ രക്തസാക്ഷിത്വദിനത്തിൽ നോർത്ത് മണ്ഡലം ഒന്ന്, രണ്ട് വാർഡുകളുടെ മരളൂർ – മന്ദമംഗംലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ.കെ. ഉസ്മാൻ ആദ്ധ്യക്ഷം വഹിച്ചു. കെ.പി. സി.സി. മെംബർ പി.രത്നവല്ലി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് എൻ മുരളീധരൻ, മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, പി.വി. വേണുഗോപാൽ, ജയഭാരതി കാരഞ്ചേരി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, റസിയ ഉസ്മാൻ, ടി.പി. കൃഷ്ണൻ, എം.വി.ജയരാജൻ, യു.കെ. രാജൻ, വി.ടി.സുരേന്ദ്രൻ, പി.പി. നാണി, തൈക്കണ്ടി സത്യനാഥൻ, അൻസാർ കൊല്ലം, പി.കെ. പുരുഷോത്തമൻ, രാമകൃഷ്ണൻ മൊടക്കല്ലൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.