അടുക്കത്ത് എം.എച്ച് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ രക്തമൂലകോശദാന രജിസ്ട്രേഷൻ ക്യാമ്പിൻ്റെ പ്രചരണാർത്ഥം ക്യാമ്പസ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: പാരോക്സി സ്മൽ നോക്റ്റേണൽ ഹീമോഗ്ലോബിനൂറിയ (പി.എൽ.എച്ച്) എന്ന അപൂർവ്വ രോഗത്തിന് കീഴ്പ്പെട്ട കുറ്റ്യാടി സ്വദേശി അർജുനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സന്നദ്ധ സാമൂഹ്യ ഇടപെടലുകൾ സജീവമാക്കി സന്നദ്ധ സംഘടനകൾ. ബ്ലഡ് ട്രാൻസ്പ്ലാറാണ് അർജുന് നിർദ്ദേശിച്ചിരിക്കുന്ന ചികിത്സ എന്നതിനാലും ആദ്യഘട്ടം പരാജയപ്പെട്ടതിനാലും എത്രയും പെട്ടന്ന് മറ്റൊരു സാമ്യമുള്ള ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്ന സാഹചര്യത്തിലാണ് രാജ്യത്തെ സന്നദ്ധ രക്തമൂല കോശദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റം സെൽഡോണർ രജിസ്ട്രിയും സംയുക്തമായി ഡോണർ രജിസ്ട്രേഷൻ ക്യാമ്പിനായി തുടക്കം കുറിച്ചിരിക്കുന്നത്.

ഫിബ്രവരി രണ്ടിന് ഞായറാഴ്ച കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന രക്തമൂല കോശദാന രജിസ്ട്രേഷൻ ക്യാമ്പ് വിജയിപ്പിക്കുന്നതിനായി ഒയിസ്ക കുറ്റ്യാടി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ക്യാമ്പസ് ക്യാമ്പയിന് തുടക്കമായി. കുറ്റ്യാടി സഹകരണ കോളേജ്, എം.ച്ച് ആർട്സ് ആൻ്റ് സയൻസ് കോളേജ് അടുക്കത്ത് തുടങ്ങിയിടങ്ങളിൽ ഒയിസ്ക പ്രവർത്തകർ വിദ്യാർത്ഥികളുമായി സംവദിച്ച് ക്യാമ്പിൻ്റെ പ്രാധാന്യം ചർച്ച ചെയ്തു. ക്യാമ്പയിൻ്റെ ഉദ്ഘാടനം അടുക്കത്ത് എം.എച്ച് ആർട്സ് സയൻസ് കോളേജിൽ ഒയിസ്ക പ്രസിഡൻ്റ് ഡോ: സച്ചിത്ത് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഇ.കെ.ജാബിർ മൊയ്തു അദ്ധ്യക്ഷനായി. ഒയിസ്ക സെക്രട്ടറി ജമാൽ പാറക്കൽ, ഇ സെഡ്.എ സൽമാൻ, കെ.പി.സുരേഷ്, പി.പി.ദിനേശൻ, കെ.പി.ആർ.അഫീഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സോളാര്‍ കേസില്‍ സരിതാ എസ് നായര്‍ ഉള്‍പ്പടെ മൂന്ന് പേരെ വെറുതെ വിട്ടു

Next Story

ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു

Latest from Local News

താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു

 കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.  കൈതപ്പൊയില്‍ പുതിയപുരയില്‍

ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ

കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.

നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച കാപ്പാട് വെച്ച് നടക്കും

നവോത്ഥാനം: പ്രവാചക മാതൃക  കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്