യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കേന്ദ്രമോട്ടോര്‍ വാഹന ചട്ടം 55 എ പ്രകാരം യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക്  ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ യൂസ്ഡ് കാര്‍ ഷോറും ഉടമകളും അടിയന്തരമായി നിയമപ്രകാരമുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം. നിലവില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ മാര്‍ച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതല്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലറില്‍ അറിയിച്ചു.

ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഇവിടെ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കും.

പൊതുജനങ്ങള്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ അനധികൃതമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകളെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം വില്‍പ്പന നടത്തുന്നതിനുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള വിശദവിവരങ്ങള്‍ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ www.parivahan.gov.in പോര്‍ട്ടലില്‍ ലഭ്യമാണെന്നും സര്‍ക്കുലറില്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

Next Story

വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റി അംഗങ്ങള്‍

Latest from Main News

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 21 ന് ; കൊയിലാണ്ടിയില്‍ പകൽ 10 മുതൽ മൂന്ന് വരെ

  നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ