പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം. രാവിലെ 11 മണിയോടെ ആരംഭിച്ച അഗ്നിബാധ മലയുടെ ഇരു ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, ഗ്രേഡ് എ. എസ്. ടി ഒ എൻ.ഗണേശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്. ഫയർ എൻജിൻ എത്തിച്ചേരാത്ത മലയുടെ ഏറ്റവും മുകളിൽ തീ ആളിപ്പടർന്നതുകൊണ്ട്
രാത്രി 8 മണിയോടെയാണ് തീപൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത്.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, ജയേഷ്, പി സജിത്ത്, ടി വിജീഷ്, അരുൺ പ്രസാദ് , പി എം വിജേഷ്, എസ് എസ് ഹൃതിൻ, ഹോം ഗാർഡ് മാരായ പി മുരളീധരൻ, വി കെ ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
വേനൽ കാഠിനമാകുന്ന പശ്ചാത്തലത്തിൽ മലയോര പ്രദേശത്ത് താമസിക്കുന്നവർ വീടിനു സമീപം കൃത്യമായ ഫയർ ബ്രേക്കുകൾ നിർമ്മിച്ചു അഗ്നി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫയർ ഓഫീസർമാർ അറിയിച്ചു.
Latest from Local News
നന്മണ്ട 14ൽ സംഗമത്തിൽ സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ പരേതയായ മാധവി
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്
കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) രജിലേഷിന്റെ(ആർമി )ഭാര്യ പവിത (38) പൂനെയിൽ അന്തരിച്ചു. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം.
കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി കോഴിക്കോട് കോർപറേഷൻ. ജില്ലയിലെ മനോഹരമായ ഇടങ്ങളിൽ കാഴ്ച ആസ്വദിക്കാൻ പ്രായമുള്ളവർക്ക് അവസരം ഒരുക്കുക
ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക







