ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. ഇന്ന് പുലർച്ചെയാണ് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ  മരിച്ച നിലയിൽ  കണ്ടെത്തിയത്. അതേസമയം ഇപ്പോഴും അമ്മയെയും അച്ഛനെയും മുത്തശ്ശിയെയും ഭാര്യാ സഹോദരനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനാണോ ഹരികുമാർ കുറ്റം സമ്മതിച്ചതെന്ന സംശയവും പൊലീസിനുണ്ട്. അതിനാൽ കുട്ടിയുടെ അമ്മയെയും ഹരികുമാറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.