കോഴിക്കോട് താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്റെ ബ്രേക്ക് തകരാറിലായതോടെ അപകടത്തിൽപ്പെട്ടു. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായി സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് പോയി.
സംരക്ഷണ ഭിത്തിയും കടന്ന് ബസ് മുന്നോട്ട് പോയിരുന്നെങ്കിൽ കൊക്കയിലേക്ക് മറിയുമായിരുന്നു. ടിപ്പര്‍ ലോറിയിൽ കെട്ടി ബസ് പിന്നോട്ട് വലിച്ച് നീക്കി. ഹൈവെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. നിലവിൽ ഒരു വരിയായിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.