സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും. സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

പൊതുവിപണി നിരക്കുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുളകിന്റെയും വെളിച്ചെണ്ണയുടെയും വിലയില്‍ മാറ്റം വരുത്തിയതെന്ന് ഭക്ഷ്യ വിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പൊതു വിപണിയില്‍ മുളകിന്റെ വില കുറയുകയും വെളിച്ചെണ്ണയ്ക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സപ്ലൈക്കോയില്‍ വില മാറ്റം

അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 രൂപ കൂട്ടി. 65 രൂപ ആയിരുന്ന വെളിച്ചെണ്ണക്ക് ഇനി മുതല്‍ 75 രൂപയാകും. മുളക് അരക്കിലോയ്ക്ക് 8 രൂപ കുറച്ചു . 73 രൂപ ആയിരുന്ന മുളകിന് 65 രൂപ ആയി. സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്‌സിഡി ഇനങ്ങളുടെ വില നേരത്തെ പരിഷ്‌കരിച്ചിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് ഡയറക്ടർ, പി.ബി നൂഹ് ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

Next Story

സ്വകാര്യബസ് വളവിൽ കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

Latest from Main News

അത്യാധുനിക സജ്ജീകരണവുമായി പുതിയ ഡിസിസി ഓഫിസ് 12ന് ഉദ്ഘാടനം ചെയ്യും

കെ.കരുണാകരന്‍ മന്ദിരം സാധാരണക്കാരുടെ അഭയകേന്ദ്രമാവും: അഡ്വ. പ്രവീണ്‍ കുമാര്‍ കോഴിക്കോട്: അത്യാധനിക സജ്ജീകരണങ്ങളോടെ നാലു നിലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ കോണ്‍ഗ്രസ്

എൻപ്രൗഡ് പദ്ധതിക്ക് ഉള്ളിയേരിയിൽ തുടക്കം ; സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി ഉള്ളിയേരി

ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ ദി റിമൂവൽ ഓഫ് അൺ

ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 03.04.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 03.04.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു 👉മെഡിസിൻ