സ്ലീപ്പര്‍ കോച്ചുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുന്ന തരത്തില്‍ വരുത്തിയ ഡി റിസര്‍വേഷന്‍ കോച്ചുകൾ ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചു

സ്ലീപ്പര്‍ കോച്ചുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന തരത്തില്‍ വരുത്തിയ ഡി റിസര്‍വേഷന്‍ കോച്ചുകൾ ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചു. തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്സ് (16347), കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സ് (16528), ചെന്നൈ എഗ്മോര്‍- മംഗലാപുരം എക്‌സ്പ്രസ്സ് (16159) എന്നീ ട്രെയിനുകളിലെ ഡി റിസര്‍വ്ഡ് സ്ലീപ്പര്‍ കോച്ചുകളാണ് വെട്ടിക്കുറച്ചത്. അതേസമയം, ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ്സില്‍ (13352) ഡി റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്സില്‍ നിലവിലെ രണ്ട് സ്ലീപ്പര്‍ കോച്ചുകളിലെ ഡി റിസര്‍വേഷന്‍ ഒരു കോച്ചാക്കിയാണ് കുറച്ചത്. എസ് 8 കോച്ചിലാണ് ഈ സൗകര്യം. കോഴിക്കോട് മുതല്‍ മംഗലാപുരം വരെയാണ് സൗകര്യമുണ്ടാകുക. കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സില്‍ മൂന്ന് സ്ലീപ്പര്‍ കോച്ചുകളിലുണ്ടായിരുന്ന ഡി റിസര്‍വേഷന്‍ രണ്ടാക്കി കുറച്ചു. എസ് 7, എസ് 8 കോച്ചുകളില്‍ ഈ സൗകര്യമുണ്ടാകും. കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയാണ് ഈ സൗകര്യം. ഈ രണ്ട് ട്രെയിനുകളിലെയും പരിഷ്‌കാരം മാര്‍ച്ച് 23 മുതല്‍ നിലവില്‍ വരും. ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ്സില്‍ രണ്ട് സ്ലീപ്പര്‍ കോച്ചുകളിലാണ് (എസ് 5, എസ് 6) ഡി റിസര്‍വേഷന്‍ സൗകര്യമുണ്ടാകുക. മാര്‍ച്ച് 24ന് ഇത് നിലവില്‍ വരും. ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ ജങ്ഷന്‍ വരെയാണ് സൗകര്യമുണ്ടാകുക.

ചെന്നൈ എഗ്മോര്‍- മംഗലാപുരം എക്‌സ്പ്രസ്സില്‍ ഒരു സ്ലീപ്പര്‍ കോച്ചിലെ ഡി റിസര്‍വേഷന്‍ സൗകര്യം രണ്ടെണ്ണമാക്കി വര്‍ധിപ്പിച്ചു. എസ് 10, എസ് 11 കോച്ചുകളിലാണ് ഈ സൗകര്യമുണ്ടാകുക. അതേസമയം, തിരുച്ചിറപ്പള്ളി മുതലുള്ള സൗകര്യം കോയമ്പത്തൂര്‍ ജങ്ഷന്‍ മുതലാണ് മംഗലാപുരം വരെയുണ്ടാകുക. മാര്‍ച്ച് 25 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. ചെന്നൈ എഗ്മോര്‍- ചെങ്കോട്ട- എഗ്മോര്‍ എക്‌സ്പ്രസ്സിലെ (20681/82) ഡി റിസര്‍വേഷന്‍ പൂര്‍ണമായി ഒഴിവാക്കി. മാര്‍ച്ച് 23 മുതല്‍ നിലവില്‍ വരും.

Leave a Reply

Your email address will not be published.

Previous Story

അടുത്തിടെയായി താമരശ്ശേരിയില്‍ നടന്ന മോഷണ പരമ്പരയിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Next Story

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് ഡയറക്ടർ, പി.ബി നൂഹ് ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

Latest from Main News

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍