പേരാമ്പ്ര: മഹല്ല് ഭരണത്തിൽ ഉമറാക്കളുടെ പങ്ക് നിസ്തുലമാണന്നും മതേതര വ്യവസ്ഥക്കും അത് ഉൽഘോഷിക്കുന്ന ഭരണഘടനക്കും അനുസരിച്ച് പ്രവർത്തിക്കുന്ന മദ്റസകൾ രാജ്യപുരോഗതിയുടെ ആണിക്കല്ലാണന്നും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.
സുന്നീ മാനേജ്മെൻറ് അസോസിയേഷൻ
(എസ് എം എ) കോഴിക്കോട് ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്രസാ പ്രസ്ഥാനവും മൂല്യബോധവും എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത സെൻറിനറിയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.ജില്ലയിലെ 600ഓളം മദ്രസകളിലെ മാനേജ്മെൻറ് ഭാരവാഹികളും, പ്രധാനാദ്ധ്യാപകരും ഉൾപ്പെടെ 1600 പ്രധിനിതികൾ പങ്കെടുത്തു.
ചെയർമാൻ സയ്യിദ് സൈൻ ബാഫഖി പതാകഉയർത്തി. എസ് എം എ ജില്ലാ പ്രസിഡന്റ് ഡോ:അവേലത്ത് സയ്യിദ് സ്വബൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ഡോ:അബ്ദുൽ അസീസ് ഫൈസി ചെറുവാടി കീ നോട്ട്സ് അവതരിപ്പിച്ചു. ഓർഫനേജ് കട്രോൾ ബോർഡ് ചെയർമാൻ എൻ അലീ അബ്ദുള്ള,എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട്,എസ് ജെ എം ജില്ലാ സെക്രട്ടറി നാസർ സഖാഫി അമ്പലക്കണ്ടി, മുഹമ്മദ് മാസ്റ്റർ,അഫ്സൽ കൊളാരി,മുനീർ സഖാഫി ഓർക്കാട്ടേരി എന്നിവർ സംബന്ധിച്ചു.തുടർന്ന് മദ്റസാ പ്രസ്ഥാനവും മൂല്യബോധവും,മതവിദ്യഭ്യാസം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളിൽ നടക്കുന്ന ചർച്ചാ സമ്മേനത്തിന് എസ് എസ് എഫ് സംസ്ഥാന ഫിനാ:സെക്രട്ടറി അനസ് അമാനി പുഷ്പഗിരിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും നേതൃത്വം നൽകി
ഉച്ചക്ക് ശേഷം സമാപന സമ്മേളനത്തിൽ എസ് എം എ സംസ്ഥാന പ്രസിഡൻറ് കെ കെ അഹമ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ ഉൽഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.മദ്റസയും സംഘാടനവും എന്ന വിഷയം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി അവതരിപ്പിച്ചു.സമസ്ത മുശാവറ അംഗം,എസ് എം എ സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് ദാരിമി കണ്ണൂർ,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്
ടി കെ അബ്ദുറഹ്മാൻ ബാഖവി
എസ് ജെ എം ജില്ലാ പ്രസിഡൻറ് സി എം യൂസുഫ് സഖാഫി, കീലത്ത് മുഹമ്മദ്, ഡോ: പി കുഞ്ഞിമൊയ്തി, ശംസുദ്ധീൻ സഅദി കൂരാച്ചുണ്ട്, ഡോ: മുഹമ്മദലി മാടായി, സലാല ഇബ്രാഹിം മുസ്ലിയാർ, കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, ഖാസിം ഹാജി നൊച്ചാട്, മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ, നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, സ്വലാഹുദ്ധീൻ മുസ്ലിയാർ, എം പി മൂസ പൈതോത്ത്, അസീസ് പയ്യോളി, അബ്ദുറഹിമാൻ നരിക്കുനി, എൻ സി കോയക്കുട്ടി, ജി അബൂബക്കർ, നാസർ ചെറുവാടി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, സമസ്ത ജില്ലാ സെക്രട്ടറി ബശീർ സഖാഫി കൈപ്പുറം സംബന്ധിച്ചു.കെ.എം അബ്ദുൽ ഹമീദ് സ്വാഗതവും അബൂബക്കർ സഖാഫി മാലേരി നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: മണി രാജൻ ചാലയിൽ രചിച്ച സാന്ധ്യരാഗം – സംഗീത വീഡിയോ ആൽബം സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് പ്രകാശനം ചെയ്തു. എൻ.
കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്
അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്
കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി
വടകര: കോൺഗ്രസ്സ് നേതാവും,ആദ്യ കാല വോളി ബോൾ താരം ,സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ ) അന്തരിച്ചു.