പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂൾ 64-ാം വാർഷിക ത്തിന്റെ ഭാഗമായി ടീം ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി നഗരസഭാ പൊതുമരാമത്ത് സ്ററാൻറ്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ കെ അജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ എം പി ടി എ പ്രസിഡന്റ് ശ്രീമതി ജെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി പി സഫിയ, ശ്രീജിത്ത് കെ കെ, ബാജിത് സി വി, പി രാകേഷ് കുമാർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് അക്കാദമിയിലെ രാമകൃഷ്ണൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഹൈസ്കൂൾ വിഭാഗത്തിൽ പന്തലായനി ഹയർസെക്കന്ററി സ്കൂൾ, പൊയിൽകാവ് എച്ച് എസ് ഒന്നും രണ്ടും സ്ഥാനം നേടി. യൂ പി തലത്തിൽ കാവുംവട്ടം എം യു പി, ജി എച്ച് എസ് എസ് പന്തലായനി യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. എൽ പി വിഭാഗത്തിൽ പെരുവട്ടൂർ എൽ പി ഒന്നാം സ്ഥാനവും കുറുവങ്ങാട് സെൻട്രൽ യു പി രണ്ടാം സ്ഥാനവും നേടി.സമ്മാനങ്ങൾ ഫെബ്രുവരി യിൽ നടക്കുന്ന വാർഷികാഘോഷത്തിൽ വിതരണം ചെയ്യും.
Latest from Local News
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്
ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കൈൻഡ്
പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍
കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ പുത്തഞ്ചേരിയിലെ യുദ്ധ സ്മാരകത്തിൽ പതാക ഉയർത്തി ആഘോഷിച്ചു.
പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ നമ്പ്രത്തുകര സംസ്കാര പാലിയേറ്റീവിൽ സന്ദർശനം നടത്തി. സ്നേഹോപഹാരമായി യൂണിറ്റഗംങ്ങൾ







