എഴുത്തുകൂട്ടം പദ്ധതിയുമായി പന്തലായനി ബി.ആർ.സി; ശില്പശാല സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരളം പന്തലായിനി ബി.ആർ.സിയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഗുണമേന്മ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്സ് (എഴുത്തുകൂട്ടം, വായനക്കൂട്ടം). ആറ് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് എല്ലാ വിദ്യാലയങ്ങളിലും എഴുത്തുകൂട്ടം, വായന കൂട്ടം ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ ഊർജ്ജിതമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി അധ്യാപകർക്ക് ബി. ആർ. സി. തലത്തിൽ ശില്പശാല സംഘടിപ്പിച്ചു.

ശില്പശാലയുടെ ഉദ്ഘാടനം മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു നിർവഹിച്ചു. പന്തലയനി ബിപിസി എം.മധുസൂദനൻ. അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ബിജു കാവിൽ മുഖ്യാതിഥി ആയി. ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ, ട്രെയിനർ വികാസ്, സി ആർ സി സി ജാബിർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

Next Story

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അസി: സ്റ്റേഷൻ ഓഫീസർ.പി.സി. പ്രേമന് സ്വീകരണം നൽകി

Latest from Local News

കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻമേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ അന്തരിച്ചു

കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ ഫറോക്കിലെ വസതിയിൽ അന്തരിച്ചു. ഫാറൂഖ് കോളേജിനു

കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാകും

ചേളന്നൂർ: കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാവും. ക്ഷേത്രം തന്ത്രി കുറ്റ്യാട്ട് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ

കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ തുറക്കും

കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ – ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക്

സി.പി.ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ; സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി സി പി ഐ മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചു നടക്കും. സ്വാഗത സംഘം രൂപീകരണയോഗം