ദേശീയ കുഷ്ഠ രോഗ വിരുദ്ധ ദിനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു

കുഷ്ഠരോഗ നിർമാർജന ലക്ഷ്യവുമായ് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൻ്റെ ആറാം ഘട്ടം അശ്വമേധം 6.0 ദേശീയ കുഷ്ഠ രോഗ വിരുദ്ധ ദിനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. പരിപാടി ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി ചെയർപെഴ്സൺ അതുല്ല്യ ബൈജു അദ്ധൃക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഡോക്ടർ ഷീബ കെ ജെ സ്വാഗതവും ആശുപത്രി HS സജീഷ് നന്ദിയും പറഞ്ഞു. പരിപടി ജനുവരി 30 തുടങ്ങി ഫെബ്രുവരി 12 വരെ രണ്ടാഴ്ചകാലമാണ് ക്യാമ്പയിൻ. ക്യാമ്പയിനിൻ്റെ ഭാഗമായ് നടക്കുന്നത് ഭവന സദർശനം നടന്നുന്നതോടപ്പം കുഷ്ഠരോഗ ബോധവൽക്കരണം ലഷ്യമാക്കി സ്പർശ ക്യാമ്പും നടത്തുന്നുണ്ട്. രോഗം കണ്ടുപിടിച്ച് രോഗ നിർണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിൻ്റെ ലക്ഷ്യം.

Leave a Reply

Your email address will not be published.