നടേരി കാവുംവട്ടം പറേച്ചാൽ ദേവീ ക്ഷേത്രമഹോത്സവം ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ ആഘോഷിക്കും. ഒന്നിന് കാലത്ത് എട്ട് മണി മുതൽ കലവറ നിറയ്ക്കൽ, വൈകിട്ട് ഏഴ് മണിക്ക് വെളിയണ്ണൂർ അനിൽകുമാറിന്റെ ശിക്ഷണത്തിൽ വാദ്യം അഭ്യസിച്ച പറേച്ചാൽ വാദ്യകലാകാരന്മാരുടെ ചെണ്ടമേള സമർപ്പണം. തുടർന്ന് തിരുവാതിരക്കളി. രണ്ടിന് രാത്രി 7.30 ന് നൃത്ത സന്ധ്യ, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ, മൂന്നിന് കാലത്ത് എട്ടു മണിക്ക് കൊടിയേറ്റം, വൈകുന്നേരം നട്ടത്തിറകൾ. രാത്രി 8 മണിക്ക് ഗാനമേള. നാലിന് ഉച്ചയ്ക്ക് സമൂഹസദ്യ, വൈകുന്നേരം ഇളനീർ കുലവരവ്, താലപ്പൊലി പാണ്ടിമേളം, തിറകൾ. അഞ്ചിന് ഗുരുതി തർപ്പണത്തോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും.
