മഹാത്മാഗാന്ധി കുടുംബ സംഗമം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി. ചിങ്ങപുരത്ത് അഞ്ചാം വാർഡിൽ വില്ലംകണ്ടിയിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ്പ്രസിഡണ്ടുമായ വി.പി ദുൽഖിഫിൽ ഉൽഘാടനം ചെയ്തു. പുതിയോട്ടിൽ രാഘവൻ അദ്ധ്വക്ഷത വഹിച്ചു. രൂപേഷ് കൂടത്തിൽ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, രാമകൃഷ്ണൻ പൊറ്റക്കാട്ട്, കൂരളി കുഞ്ഞമ്മദ്, പി.വി.കെ അഷറഫ്, വീക്കുറ്റിയിൽ രവി മാസ്റ്റർ, ബിജേഷ് രാമനിലയം, സി.കെ പ്രേംകുമാർ, പ്രജീഷ് പൊയിലിൽ,സുജാത കേളംകണ്ടത്തിൽ, അലീന വി.കെ എന്നിവർ സംസാരിച്ചു.
