ശുഭയാത്രാസന്ദേശവുമായ് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിപ്പോലീസ്

ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിൻ്റെ കണ്ണീരിനാവാം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാസന്ദേശവുമായ് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിപ്പോലീസ് യൂണിറ്റിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ റോഡ് സുരക്ഷാവബോധ പ്രചാരണ പരിപാടിയുടെ ഭാഗമായി മേപ്പയ്യൂർ പോലീസിൻ്റെ സഹകരണത്തോടെയാണ് ‘ശുഭയാത്ര’ പരിപാടി സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങൾ പാലിച്ച യാത്രികർക്കും ഡ്രൈവർമാർക്കും അഭിനന്ദങ്ങൾ നേരുന്നതിനൊപ്പം മിഠായിയും വിതരണം ചെയ്തു.

ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയവർക്ക് സുരക്ഷിതയാത്രാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ബിജു വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പയ്യൂർ പോലീസ് സബ്ഇൻസ്പെക്ടർ വിനീത് കുമാർ ശുഭയാത്രാപരിപാടി ഉദ്ഘാടനം ചെയ്തു.
പി ടി എ വൈസ് പ്രസിഡ് ഷബീർ ജന്നത്ത്, എസ് എം സി ചെയർമാൻ വി മുജീബ്, ഹെഡ്മാസ്റ്റർ മുഹമ്മദ് കെ എം, സി.പി.ഒ ലസിത്, സി.പി ഒ ശ്രീവിദ്യ കെ, ടി രാജീവൻ എന്നിവർ ആശംസകൾ നേർന്നു. സി.പി ഒ സുധീഷ് കുമാർ കെ സ്വാഗതവും കേഡറ്റ് പ്രണിത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Next Story

സിപിഐ എം മാവട്ട് സി. അശോകൻ അനുസ്മരണം സംഘടിപ്പിച്ചു

Latest from Local News

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ കിടപ്പ് രോഗികളെ സന്ദർശിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.